അടുത്ത വർഷം കാർ വാങ്ങാനാണോ പ്ലാൻ? ജനുവരി മുതൽ മാരുതി കാറുകളുടെ വില കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ജനുവരി വിവിധ മോഡലുകളിലുള്ള കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. നിർമ്മാണ ചെലവ് വർദ്ധിക്കുന്നതിനാലാണ് കമ്പനി വില വർദ്ധിപ്പിക്കുന്നത്. എന്നാൽ ഏതൊക്കെ വാഹനങ്ങളുടെ വില എത്ര നിരക്കിൽ വർദ്ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

അറീന, നെക്സ ഡീലർഷിപ്പുകൾ വഴിയാണ് മാരുതിയുടെ കാർ വിൽപ്പന. ചെറു കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്സ ശൃഖലയിലൂടെയും കമ്പനി വിൽക്കുന്നു. ആൾട്ടോ, വാഗൺആർ, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലർഷിപ്പുകളിലുള്ളത്. പ്രീമിയം മുഖച്ഛായ അവകാശപ്പെടുന്ന ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, XL6 കാറുകളുടെ ചുമതല നെക്സ ഡീലർഷിപ്പുകൾ ഏറ്റെടുക്കുന്നു.

കാർ വാങ്ങാൻ ഇതാണ് പറ്റിയ സമയം; മാരുതി ബലേനോയ്ക്ക് 1.65 ലക്ഷം രൂപ കുറവ്കാർ വാങ്ങാൻ ഇതാണ് പറ്റിയ സമയം; മാരുതി ബലേനോയ്ക്ക് 1.65 ലക്ഷം രൂപ കുറവ്

അടുത്ത വർഷം കാർ വാങ്ങാനാണോ പ്ലാൻ? ജനുവരി മുതൽ മാരുതി കാറുകളുടെ വില കൂടും

നിർമ്മാണ ചെലവുകളും വർദ്ധനവ് കഴിഞ്ഞ ഒരു വർഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. അതിനാൽ, 2020 ജനുവരി മുതൽ വിവിധ മോഡലുകളുടെ വിലവർധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും വില വർദ്ധനവ് വിവിധ മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും മാരുതി അറിയിച്ചു.

2019 ൽ ഇതുവരെ, രണ്ടുതവണ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വിൽപ്പന ഉയർന്നത്. ഒക്ടോബറിൽ 4.5 ശതമാനവും ജനുവരിയിൽ 0.2 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. ശേഷിക്കുന്ന മാസങ്ങളിൽ വിൽപ്പന ഇടിഞ്ഞു. നവംബറിൽ 1.9 ശതമാനം, സെപ്റ്റംബറിൽ 24.4 ശതമാനം, ഓഗസ്റ്റിൽ 32.7 ശതമാനം, ജൂലൈയിൽ 33.5 ശതമാനം, ജൂണിൽ 14 ശതമാനം, മെയ് മാസത്തിൽ 22 ശതമാനം, ഏപ്രിലിൽ 17.2 ശതമാനം , മാർച്ചിൽ 1.6 ശതമാനവും ഫെബ്രുവരിയിൽ 0.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 

മാരുതി കാറുകൾക്ക് വീണ്ടും വില കുറച്ചു; കാർ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകൾമാരുതി കാറുകൾക്ക് വീണ്ടും വില കുറച്ചു; കാർ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകൾ

English summary

അടുത്ത വർഷം കാർ വാങ്ങാനാണോ പ്ലാൻ? ജനുവരി മുതൽ മാരുതി കാറുകളുടെ വില കൂടും

Maruti Suzuki India to increase prices of its various models from 2020 january. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X