കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കാക്കല്‍ അതീവ ദുഷ്‌കരം: സാമ്പത്തിക വിദഗ്ധര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രവചിക്കാനുള്ള സ്ഥിതിവിശേഷം സംജാതമാക്കിയിരിക്കുകയാണ് കൊവിഡ് 19 മഹാമാരി. ഈ പ്രക്രിയ ഇതിനകം കഠിനമാണെന്നും പറയാം. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ത്രൈമാസ മൊത്ത ആഭ്യന്തര ഉല്‍പ്പന്ന ഡാറ്റയില്‍ വലിയ മുന്നേറ്റമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്ത്യ ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനുശേഷം ഏതാനും മാസത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ഫീല്‍ഡ് സര്‍വേ നിര്‍ത്തിവെക്കുകയും ഇത് ഡാറ്റ ലഭ്യതയ്ക്ക് വിലങ്ങുതടിയാവുകയും ചെയ്തു.

 

ജൂണ്‍ മുതലുള്ള പാദത്തില്‍ ജിഡിപി പ്രവചനം 15 ശതമാനം ചുരുങ്ങിയതിനു ശേഷം 25.9 ശതമാനം ഇടിവിലെത്തുമെന്നും പറയുന്നു. 1996 -ല്‍ ത്രൈമാസ ഡാറ്റ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനത്തെയാണിത് പ്രതിനിധീകരിക്കുന്നത് - 19.2 ശതമാനമെന്ന ശരാശരി എസ്റ്റിമേറ്റോടെ. കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കാക്കുന്നത് 'സമീപകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു പ്രക്രിയയാണ്' എന്ന് ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലെ ഇക്കണോമിസ്റ്റായാ സുമേധ ദാസ് ഗുപ്ത, ഓഗസ്റ്റ് 25 -ന് ഒരു റിപ്പോര്‍ട്ടില്‍ എഴുതി.

കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കാക്കല്‍ അതീവ ദുഷ്‌കരം: സാമ്പത്തിക വിദഗ്ധര്‍

ലോക്ക്ഡൗണുകള്‍ക്ക് കീഴിലുള്ള സാമ്പത്തിക തകര്‍ച്ചയുടെ വ്യാപ്തി കണക്കാക്കുന്നതിലെ ബുദ്ധിമുട്ട് തികച്ചും വ്യത്യസ്തമായ സംഖ്യകള്‍ക്ക് കാരണമായേക്കാമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഫീല്‍ഡ് സര്‍വേകളുടെ അഭാവം ഡാറ്റാ സങ്കീര്‍ണതകളെ വര്‍ദ്ധിപ്പിക്കുന്നു. വരും മാസങ്ങളില്‍ മോശം കണക്കുകള്‍ ലഭ്യമാവുമ്പോള്‍ നിരവധി മേഖലകളിലെ ഔട്ട്പുട്ട് കണക്കാക്കുകയും പിന്നീട് പരിഷ്‌കരിക്കുകയും ചെയ്യും. മഹാമാരിയ്ക്ക് മുമ്പ്തന്നെ, ഇന്ത്യയുടെ ജിഡിപി സ്ഥിതിവിവര കണക്കുകള്‍ തര്‍ക്കവിഷയമായിരുന്നു.

2015 -ല്‍ അവതരിപ്പിച്ച, ജിഡിപി കണക്കാക്കുന്നതിനുള്ള രീതിശാസ്ത്രത്തിലെ മാറ്റം പ്രവചനം പ്രയാസകരമാക്കി. ചില സാമ്പത്തിക ശാസ്ത്രജ്ഞരെ ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളുടെ സ്വന്തം ട്രാക്കറുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു, ഇത് പഴയ ജിഡിപി സീരീസുമായി കൂടുതല്‍ താരതമ്യപ്പെടുത്തുന്നു. ജൂണ്‍ മുതലുള്ള മൂന്ന് മാസത്തിനുള്ളില്‍ ഔട്ട്പുട്ട് കണക്കാക്കാന്‍ ചിലര്‍ ഇപ്പോള്‍ പ്രോക്‌സികളെ ആശ്രയിക്കുന്നു. കമ്പനികള്‍, നികുതി പിരിവ് എന്നിവ പോലുള്ള ഇതര സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ കണക്കുകളെ അടിസ്ഥാനമാക്കി സാമ്പത്തിക വിദഗ്ധര്‍ അവരുടെ പ്രവചനങ്ങള്‍ ഇതിനകം പരിഷ്‌കരിക്കുന്നുണ്ട്.

English summary

measuring last quarters gdp will be the most challenging exercise says economists | കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കാക്കല്‍ അതീവ ദുഷ്‌കരം: സാമ്പത്തിക വിദഗ്ധര്‍

measuring last quarters gdp will be the most challenging exercise says economists
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X