ഇന്ത്യ യുകെ വ്യാപാരം: പിയൂഷ് ഗോയലും എലിസബത്ത് ട്രൂസും തമ്മില്‍ കൂടിക്കാഴ്ച നടത്തി

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യുകെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയും പാർലമെന്റ് അംഗവുമായ എലിസബത്ത് ട്രൂസും 2021 ഫെബ്രുവരി 6 ശനിയാഴ്ച ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ യുകെ വ്യാപാര നിക്ഷേപ ബന്ധം കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാപാര വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയും ചർച്ചയിൽ പങ്കെടുത്തു.

ഇരു രാഷ്ട്രങ്ങളുടെയും പ്രത്യേക താൽപര്യങ്ങൾ, വാണിജ്യ സംബന്ധിയായ പ്രധാന വിഷയങ്ങൾ എന്നിവ മനസ്സിലാക്കിക്കൊണ്ടുള്ള ചർച്ചകളിൽ, ഉഭയകക്ഷി വ്യാപാരം,സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ- യുകെ പങ്കാളിത്തം ഇനിയും സുദൃഢമായി കൊണ്ടുപോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു മന്ത്രിമാരും വ്യക്തമാക്കി. വർധിത വ്യാപാര പങ്കാളിത്ത (ETP) നടപടികളിലൂടെ ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ വ്യാപാര പങ്കാളിത്തം ശാക്തീകരിക്കാൻ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കി. കോവിഡ് 19 മായി ബന്ധപ്പെട്ട ഇരു രാഷ്ട്രങ്ങളിലെ പ്രതിരോധ നടപടികളും ഇരുവരും വിലയിരുത്തി

ഇന്ത്യ യുകെ വ്യാപാരം: പിയൂഷ് ഗോയലും എലിസബത്ത് ട്രൂസും തമ്മില്‍ കൂടിക്കാഴ്ച നടത്തി

2020 ജൂലൈ 24-ന് നടന്ന പതിനാലാം JETCO ൽ ധാരണ ആയതുപോലെ ഒരു ETP സാധ്യമാക്കുന്നതിനായി ഇരു രാഷ്ട്രങ്ങളും നടത്തുന്ന പ്രവർത്തനങ്ങളും അവയുടെ പുരോഗതിയും വാണിജ്യ മന്ത്രിമാർ അവലോകനം ചെയ്തു. ഇരു രാഷ്ട്രങ്ങൾക്കും ഇടയിൽ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുന്ന ഒരു സമഗ്ര സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കുന്നതിനായുള്ള മാർഗരേഖ വികസനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഈ വർഷം യുകെ പ്രധാനമന്ത്രി നടത്തുന്ന ഇന്ത്യ സന്ദർശനത്തിനിടെ ഈ പങ്കാളിത്തം ഔദ്യോഗികമായി നിലവിൽ വരുമെന്ന് ഇരു മന്ത്രിമാരും ഉറപ്പുനൽകി. ഇരു രാജ്യങ്ങൾക്കും വേഗത്തിൽ ഗുണഫലങ്ങൾ വിതരണം ചെയ്യുന്നത് ലക്ഷ്യമിട്ടു , വ്യാപാര നിക്ഷേപക മേഖലയിൽ ശക്തമായ പുരോഗതി സാധ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഇരുവരും അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ ആരോഗ്യമേഖലയിലെ പങ്കാളിത്തം മന്ത്രിമാർ സ്വാഗതം ചെയ്തു. വാക്സിൻ അടക്കം ചികിത്സ രംഗത്ത് നടത്തുന്ന നടപടികൾ ലോക നന്മ ലക്ഷ്യമിടുന്ന ആഗോള ശക്തിയായി മാറാൻ രാജ്യങ്ങളെ സഹായിക്കുന്നതാണെന്നും നിരീക്ഷിച്ചു

യുകെ- ഇന്ത്യ സിഇഒ ഫോറം പുനരാരംഭിക്കാനും എത്രയും വേഗം യോഗം വിളിച്ചു കൂട്ടാനും ഇരു മന്ത്രിമാരും താൽപര്യം അറിയിച്ചു. രാജ്യങ്ങളിലെ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാര മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ യാഥാർഥ്യം ആക്കാനും, കോവിഡാനന്തര സാമ്പത്തിക വീണ്ടെടുക്കൽ നടപടികൾ നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി പ്രതിരോധിക്കാനും തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത ഇരു രാഷ്ട്രങ്ങളും വീണ്ടും വ്യക്തമാക്കി

English summary

Meeting between piyush goyal and the Secretary of State for International Trade of the U.K

Meeting between piyush goyal and the Secretary of State for International Trade of the U.K
Story first published: Monday, February 8, 2021, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X