രണ്ട് വര്‍ഷത്തിന് ശേഷം വരുന്നൂ മൈക്രോമാക്‌സ് വീണ്ടും... പുതിയ കെട്ടിലും മട്ടിലും 'ഇൻ(In)'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഒരുഘട്ടത്തില്‍ തരംഗമായ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയിരുന്നു മൈക്രോമാക്‌സ്. അതും പൂര്‍ണമായ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍. കൂടുതല്‍ ഫീച്ചറുകളുള്ള ഫോണുകള്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന വിലയില്‍ ഇവര്‍ വിപണിയില്‍ എത്തിച്ചിരുന്നു.

 

എന്നാല്‍ ചൈനീസ് സ്മാര്‍ട്ട് ഫോണുകളോട് പോരാടി നില്‍ക്കാനാകാതെയായി മൈക്രോമാക്‌സിന്. ഒടുവില്‍ രണ്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് മൈക്രോമാക്‌സ് അപ്രത്യക്ഷമാകുന്ന സ്ഥിതിയും ഉണ്ടായി. രണ്ട് വര്‍ഷത്തിന് ശേഷം മൈക്രോമാക്‌സ് പുതിയ മോഡലുമായി വിപണിയിലേക്ക് തിരിച്ചെത്തുന്നു എന്നാണ് വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്‍ (In) എന്ന പേരില്‍

ഇന്‍ (In) എന്ന പേരില്‍

ഇന്‍ എന്ന പേരിലാണ് മൈക്രോമാക്‌സ് അവരുടെ പുതിയ സബ് ബ്രാന്റ് വിപണിയില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്നതിന്റെ ചുരുക്കം എന്നമട്ടിലാണ് In അവതരിപ്പിക്കപ്പെടുന്നത്.

വില കുറഞ്ഞ ഫോണുകള്‍

വില കുറഞ്ഞ ഫോണുകള്‍

വില കുറഞ്ഞ ഫോണുകള്‍ എന്നതായിരുന്നു മൈക്രോമാക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാരെ ഏറെ ആകര്‍ഷിക്കാനും കാരണമായത് ഇത് തന്നെ. എന്നാല്‍ വിലക്കുറവിന്റേയും ഫീച്ചറുകളുടേയും കാര്യത്തില്‍ ചൈനീസ് ഫോണുകളുമായി മത്സരിക്കാന്‍ കഴിയാതെ വിപണിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ചീപ് ഫോണുകള്‍ ഇനിയില്ല

ചീപ് ഫോണുകള്‍ ഇനിയില്ല

ഇനി എന്തായാലും വില കുറഞ്ഞ ഫോണുകളുമായി തങ്ങള്‍ വരുന്നില്ല എന്നാണ് കമ്പനിയുടെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മ പറയുന്നത്. പെര്‍ഫോര്‍മന്‍സ് ഓറിയന്റഡ് ആയിട്ടുള്ള ഫോണുകളേ തങ്ങള്‍ ഇനി നിര്‍മിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് വില

എന്ത് വില

മുമ്പ് മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വിലയുള്ള സ്മാര്‍ട്ട് ഫോണുകളിലായിരുന്നു മൈക്രോമാക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ തിരിച്ചുവരവില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് 7000 രൂപ മുതല്‍ 10000 രൂപ വരെ റേഞ്ചിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ്. അതുപോലെ തന്നെ 20,000 രൂപ മുതല്‍ 25,000 രൂപ റേഞ്ചിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും കണ്ണിവയ്ക്കുന്നുണ്ട്.

മെച്ചപ്പെട്ട ഫോണുകള്‍

മെച്ചപ്പെട്ട ഫോണുകള്‍

ചൈനീസ് ഫോണുകളേക്കാള്‍ മെച്ചപ്പെട്ട ഫോണുകള്‍ ആയിരിക്കും തങ്ങളുടേത് എന്നാണ് രാഹുല്‍ ശര്‍മയുടെ അവകാശവാദം. വിലയില്‍ മാത്രമല്ല, പെര്‍ഫോര്‍മന്‍സിലും അങ്ങനെ തന്നെ ആകുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും ഓഫലൈന്‍, ഓണ്‍ലൈന്‍ വില്‍പനയും ഉണ്ടാകും.

അടുത്ത മാസം

അടുത്ത മാസം

അടുത്ത മാസം ആദ്യവാരത്തില്‍ രണ്ട് പുത്തന്‍ മോഡലുകളുമായിട്ടാണ് വിപണിയിലേക്ക് പ്രവേശിക്കുക. വര്‍ഷാന്ത്യമാകുമ്പോഴേക്കും എല്ലാ ശ്രേണിയിലും ഉള്ള ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാവും എന്നും അധികൃതര്‍ പറഞ്ഞു.

English summary

Micromax comes back to Indian Smartphone Market after two years

Micromax comes back to Indian Smartphone Market after two years
Story first published: Friday, October 16, 2020, 20:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X