വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കുന്നതിനൊപ്പം, കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ മാതാപിതാക്കൾ മുൻകൂട്ടി സാമ്പത്തിക ആസൂത്രണം നടത്തേണ്ടതുണ്ട്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ലാഭിക്കാൻ സഹായിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, സുരക്ഷിതമായ റിട്ടേൺ, മെച്യൂരിറ്റി തുകയുടെ നികുതി, സംഭാവന തുകയുടെ നികുതി ആനുകൂല്യം എന്നിവ പോലുള്ള കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സ്ഥിര നിക്ഷേപങ്ങൾ മികച്ച വരുമാനം നൽകുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്തവർക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് വളരെയധികം സഹായിക്കും.
മൈനർ പിപിഎഫ് അക്കൌണ്ട്
പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ നിലവിലെ പിപിഎഫ് നിയമങ്ങൾ നിങ്ങളെ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, നിങ്ങളുടെയും പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും പിപിഎഫ് അക്കൌണ്ടിലേക്കുള്ള വാർഷിക സംഭാവന 1.50 ലക്ഷം രൂപ കവിയാൻ പാടില്ല. മൈനർ പിപിഎഫ് അക്കൌണ്ടിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ..
അക്കൌണ്ട് തുറക്കേണ്ടത് ആര്?
രക്ഷകർത്താക്കൾ (അമ്മ, അച്ഛൻ) അല്ലെങ്കിൽ നിയമപരമായ രക്ഷകർത്താക്കൾക്ക് കുട്ടികളുടെ പേരിൽ പിപിഎഫ് അക്കൌണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാൻ കഴിയും. രക്ഷാകർത്താക്കളിൽ ഒരാൾക്ക് മാത്രമേ അക്കൗണ്ട് തുറക്കാൻ കഴിയൂ. ഒരേ കുട്ടിയ്ക്ക് വേണ്ടി അമ്മയ്ക്കും അച്ഛനും അക്കൗണ്ട് തുറക്കാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മാതാപിതാക്കളുടെ മരണശേഷം നിയമപരമായ രക്ഷാകർത്താക്കളല്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
അക്കൗണ്ട് എവിടെ തുറക്കാനാകും?
മൈനർ പിപിഎഫ് അക്കൌണ്ട് ഒരു പോസ്റ്റോഫീസിലോ പിപിഎഫ് അക്കൌണ്ടുകൾ തുറക്കാൻ അധികാരമുള്ള ഒരു നിയുക്ത ബാങ്ക് ബ്രാഞ്ചിലോ തുറക്കാൻ കഴിയും.
ആവശ്യമായ രേഖകൾ
പിപിഎഫ് അക്കൌണ്ട് ഓപ്പണിംഗ് ഫോമിൽ വിശദാംശങ്ങൾ നൽകണം. രക്ഷാധികാരിയുടെ കെവൈസി രേഖകൾ, ഫോട്ടോ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രായ തെളിവ് (ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്) എന്നിവ സമർപ്പിക്കേണ്ടതുണ്ട്. പിപിഎഫ് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് നോമിനിയെ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്.
നിക്ഷേപ തുക
ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും കുറഞ്ഞ സംഭാവന 500 രൂപയും പരമാവധി സംഭാവന 1.5 ലക്ഷം രൂപയുമാണ്. നിങ്ങളുടെയും പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും പിപിഎഫ് അക്കൗണ്ടിലേക്കുള്ള വാർഷിക സംഭാവന ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം കവിയാൻ പാടില്ല.
നികുതി
മൈനർ പിപിഎഫ് അക്കൌണ്ടിൽ നിന്ന് നേടുന്ന പലിശയും മെച്യൂരിറ്റി തുകയും നികുതിരഹിതമാണ്. പിപിഎഫ് അക്കൌണ്ടിലേക്ക് സംഭാവന ചെയ്യുന്നത് സെക്ഷൻ 80 സി പ്രകാരം ഓരോ സാമ്പത്തിക വർഷവും 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കാൻ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
