പുതുവർഷത്തിൽ മൊബൈൽ ഫോൺ ബിൽ കൂടും; താരിഫ് വ‍ർദ്ധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോഡഫോൺ ഐഡിയ (വീ), എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾ താരിഫ് ഉയർത്താൻ പദ്ധതിയിടുന്നതിനാൽ ഈ പുതുവർഷത്തിൽ നിങ്ങളുടെ ഫോൺ ബിൽ 15 മുതൽ 20 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നഷ്ടത്തിലായ ടെലികോം കമ്പനികൾ നഷ്ടം നികത്താനും സാമ്പത്തിക നില മെച്ചപ്പെടുത്താനുമായാണ് ഈ വർഷാവസാനമോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ താരിഫ് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നത്.

 

വൊഡാഫോൺ ഐഡിയ

വൊഡാഫോൺ ഐഡിയ

വൊഡാഫോൺ ഐഡിയ (വീ) 15 മുതൽ 20 ശതമാനം വരെ താരിഫ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. വീയ്ക്ക് പിന്നാലെ ഭാരതി എയർടെല്ലും താരിഫുകൾ ഉയർത്തിയേക്കാം. എന്നാൽ ഇരു കമ്പനികളും എതിരാളികളായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് അവരുടെ നിരക്കുകൾ കണക്കാക്കുകയും ചെയ്യും.

വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങി ജിയോ, പുതിയ പ്ലാനുകളുടെ ഞെട്ടലിൽ എയർടെല്ലും വോഡഫോൺ ഐഡിയയും

നിരക്ക് വർദ്ധനവ്

നിരക്ക് വർദ്ധനവ്

റെഗുലേറ്റർ തറവില നിശ്ചയിക്കുന്നത് കാത്തിരിക്കുകയാണെങ്കിലും കമ്പനികൾ അതിന് മുമ്പോ തന്നെ താരിഫ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. വീ ഡിസംബർ ആദ്യം തന്നെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താരിഫ് 25% വരെ ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നിരക്ക് ഉയർത്തൽ സാധ്യത കുറവാണ്.

2019 ഡിസംബറിൽ

2019 ഡിസംബറിൽ

രാജ്യത്തെ മൂന്ന് സ്വകാര്യ ടെൽകോം കമ്പനികൾ 2019 ഡിസംബറിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു, 2016 ൽ റിലയൻസ് ജിയോ ഇൻഫോകോം രംഗത്തെത്തിയതിന് ശേഷം ആദ്യമായാണ് 2019ൽ നിരക്ക് വർദ്ധിപ്പിച്ചത്.

ഘാനയിലെ ബിസ്സിനസ്സിന് പൂട്ടിട്ട് എയർടെൽ, 100 ശതമാനം ഓഹരിയും സർക്കാരിന് കൈമാറും

സൂചനകൾ

സൂചനകൾ

ഇപ്പോഴത്തെ താരിഫ് നിരക്കുകൾ സുസ്ഥിരമല്ലെന്ന് വീ എംഡി രവീന്ദർ താക്കർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതേ കാര്യം കഴിഞ്ഞ ദിവസം എയർടെൽ ചെയർമാൻ സുനിൽ മിത്തലും വ്യക്തമാക്കി. താരിഫ് വർദ്ധനവ് തീരുമാനം വളരെ അകലെയല്ലെന്ന സൂചനകളാണ് താക്കർ നൽകിയത്.

മൊബൈൽ ഫോൺ വരിക്കാർ അറിഞ്ഞോ? ഉടൻ ഡാറ്റാ, കോൾ നിരക്കുകൾ ഉയരും

ജിയോ നിരക്ക് ഉയർത്തുമോ?

ജിയോ നിരക്ക് ഉയർത്തുമോ?

ജിയോ താരിഫ് നിരക്ക് ഉയർത്തുമോ എന്നതാണ് എതിരാളികളും ഉപഭോക്താക്കളും ഒരുപോലെ കാത്തിരിക്കുന്നത്. ജിയോയ്ക്ക് നിലവിൽ

പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ, എയർടെലിന്റെ 14 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ ജിയോ 7 മില്യൺ പുതിയ വരിക്കാരെ മാത്രേമ ചേർത്തിട്ടുള്ളൂ. വീയ്ക്ക് 8 മില്യൺ ഉപഭോക്താക്കളെ നഷ്‌ടപ്പെട്ടു.

English summary

Mobile Phone Bills To Go Up in New Year; Telecom Companies Ready To Increase Tariffs | പുതുവർഷത്തിൽ മൊബൈൽ ഫോൺ ബിൽ കൂടും; താരിഫ് വ‍ർദ്ധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ

Your phone bill is likely to go up by 15 to 20 percent this New Year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X