ജൻ ധൻ അക്കൗണ്ടുകൾ സുരക്ഷിതമാണോ? 20.5 കോടി സ്ത്രീകളുടെ അക്കൌണ്ടിൽ പണം എത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളുടെ ജൻധൻ അക്കൌണ്ടുകൾ സുരക്ഷിതമാണെന്നും 20.5 കോടി സ്ത്രീകളുടെ അക്കൌണ്ടിലേയ്ക്ക് കേന്ദ്ര സർക്കാർ പണം നിക്ഷേപിച്ചതായും ധനമന്ത്രാലയം വ്യക്തമാക്കി. അക്കൌണിലെത്തുന്ന പണം സുരക്ഷിതമാണെന്നും അക്കൌണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും ഈ പണം പിൻവലിക്കാമെന്നും ധനമന്ത്രാലയം അറിയിച്ചു. 20.5 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

 

പണം സുരക്ഷിതം

പണം സുരക്ഷിതം

ലോക് ഡൌൺ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായമായാണ് വനിതകളുടെ ജൻ ധൻ അക്കൌണ്ടുകളിലേയ്ക്ക് കേന്ദ്ര സർക്കാർ പണം അയയ്ക്കുന്നത്. ജൻ ധൻ അക്കൗണ്ടുകൾക്ക് കീഴിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നുവെന്നും അക്കൌണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും ബാങ്ക് ബ്രാഞ്ചിൽ നിന്നോ എടിഎമ്മിൽ നിന്നോ പണം പിൻവലിക്കാൻ കഴിയും. പണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ധനകാര്യ സെക്രെട്ടറി കഴിഞ്ഞ ദിവസം ട്വീറ്റിൽ അറിയിച്ചിരുന്നു.

വ്യാജ വാർത്ത

വ്യാജ വാർത്ത

ഉടനടി പിൻവലിച്ചില്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് പണം തിരിച്ചെടുക്കാനാകില്ലെന്ന അഭ്യൂഹം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ വ്യാജ വാർത്ത കാരണം ദുരിതാശ്വാസ പാക്കേജിന് കീഴിലുള്ള ആദ്യ ഗഡു പിൻവലിക്കാനായി രാജ്യത്തിന്റെ ചില ഭാഗങ്ങൾ ബാങ്ക് ശാഖകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റുപേ കാർഡുകൾ, സി‌എസ്‌പികൾ എന്നിവ ഉപയോഗിച്ച് അടുത്തുളള എടിഎമ്മുകൾ വഴിയും പണം പിൻവലിക്കാം.

ജൻ ധൻ അക്കൌണ്ട്

ജൻ ധൻ അക്കൌണ്ട്

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നേട്ടങ്ങൾ

നേട്ടങ്ങൾ

ഈ അക്കൗണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. അതായത് പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക. മാത്രമല്ല ഇതിന് പുറമേ 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്.

English summary

Money transfered into 20.5 crore women Jan Dhan account safe | ജൻ ധൻ അക്കൗണ്ടുകൾ സുരക്ഷിതമാണോ? 20.5 കോടി സ്ത്രീകളുടെ അക്കൌണ്ടിൽ പണം എത്തി

Money transferred to women Jan Dhan accounts is safe and an account holder can withdraw it any time, the Finance Ministry said. Read in malayalam.
Story first published: Wednesday, April 15, 2020, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X