മൂഡീസ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് വീണ്ടും പരിഷ്കരിച്ചു, സാമ്പത്തിക വീണ്ടെടുക്കൽ സൂചനകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽ‌പാദന (ജിഡിപി) വളർച്ച പ്രവചനം മൂഡീസ് ഇൻ‌വെസ്റ്റേഴ്സ് സർവീസ് വ്യാഴാഴ്ച പരിഷ്കരിച്ചു. സമ്പദ്‌വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജനം (ആത്‌മനിർഭർ ഭാരത് 3.0 പാക്കേജ്) കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പരിഷ്കരണം.

ഉത്തേജക പാക്കേജിന്റെ നേട്ടം

ഉത്തേജക പാക്കേജിന്റെ നേട്ടം

കഴിഞ്ഞയാഴ്ച സർക്കാർ പ്രഖ്യാപിച്ച 2.65 ട്രില്യൺ രൂപയുടെ ഉത്തേജക പാക്കേജ്, ഇന്ത്യയുടെ ഉൽ‌പാദന മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കൽ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസി അറിയിച്ചു. ഉൽ‌പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ (പി‌എൽ‌ഐ) നൽകുന്ന പദ്ധതി 10 മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഉൽ‌പാദന മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കുമെന്നും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മൂഡീസ് വ്യക്തമാക്കി.

ഉത്പാദന വ്യവസായം

ഉത്പാദന വ്യവസായം

കൊറോണ വൈറസ് മഹാമാരി ആരംഭിച്ചത് മുതൽ രാജ്യങ്ങൾ തങ്ങളുടെ വിതരണ ശൃംഖലയിൽ കൂടുതൽ വൈവിധ്യവത്കരണം നടത്തുന്നതിനാൽ, സർക്കാരിന്റെ ഉത്തേജന പാക്കേജുകൾ സമയബന്ധിതമായി അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഉത്പാദന വ്യവസായത്തെ ഉയർത്താൻ സഹായിക്കുമെന്നും മൂഡീസ് പറഞ്ഞു.

ഇന്ത്യയുടെ റീട്ടെയില്‍, ചെറുകിട വായ്പകളും വഷളാകുന്നു: മൂഡീസ്ഇന്ത്യയുടെ റീട്ടെയില്‍, ചെറുകിട വായ്പകളും വഷളാകുന്നു: മൂഡീസ്

വളർച്ചാ പ്രവചനങ്ങൾ

വളർച്ചാ പ്രവചനങ്ങൾ

2021-22 സാമ്പത്തിക വർഷത്തിൽ, മൂഡീസ് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം നേരത്തെ പ്രതീക്ഷിച്ച 10.6 ശതമാനത്തിൽ നിന്ന് 10.8 ശതമാനമായി ഉയർത്തിയിരുന്നു. സർക്കാരിന്റെ കടം 2020 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 89.3 ശതമാനമായും 2021 സാമ്പത്തിക വർഷത്തിൽ 87.5 ശതമാനമായും കുറയുമെന്നും മൂഡീസ് പ്രവചിച്ചു. 2019 സാമ്പത്തിക വർഷത്തിൽ ഇത് ഇതിനകം 72.2 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു.

ആഗോള ജിഡിപി 7.2% ചുരുങ്ങി; 1997 ന് ശേഷമുള്ള ഏറ്റവും മോശം ഇടിവ്ആഗോള ജിഡിപി 7.2% ചുരുങ്ങി; 1997 ന് ശേഷമുള്ള ഏറ്റവും മോശം ഇടിവ്

ധനക്കമ്മി

ധനക്കമ്മി

ജിഡിപി വളർച്ചയിൽ തുടർച്ചയായ വർദ്ധനവ് ഭാവിയിൽ നിലനിൽക്കുന്ന ഏതെങ്കിലും ധന ഏകീകരണത്തിന്റെ പ്രധാന പ്രേരകമാകുമെന്ന് ഏജൻസി കൂട്ടിച്ചേർത്തു. നടപ്പു സാമ്പത്തിക വർഷത്തിൽ ധനക്കമ്മി വർദ്ധിക്കുമെന്നും ജിഡിപിയുടെ 12% വരെ എത്തുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു. ഇടക്കാലയളവിൽ ജിഡിപിയുടെ 7% ആയി കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 9 ശതമാനം കുറയുമെന്ന് എസ് ആന്റ് പി2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 9 ശതമാനം കുറയുമെന്ന് എസ് ആന്റ് പി

English summary

Moody's Revises India's GDP Growth Rate, Indicating Economic Recovery | മൂഡീസ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് വീണ്ടും പരിഷ്കരിച്ചു, സാമ്പത്തിക വീണ്ടെടുക്കൽ സൂചനകൾ

Moody's Investors Service on Thursday revised India's gross domestic product (GDP) growth forecast for the current financial year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X