മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 2019 ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി കുറച്ചു. ഇന്ത്യയുടെ വളർച്ചാ പ്രവചനം പരിഷ്കരിച്ചുവെന്നും 2018 ലെ 7.4 ശതമാനത്തിൽ നിന്ന് 2019 ൽ യഥാർത്ഥ ജിഡിപി വളർച്ച 5.6 ശതമാനമായിരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടു നിൽക്കുമെന്നതിനാലാണ് മൂഡീസ് വീണ്ടും വളർച്ചാ നിരക്ക് 5.6 ശതമാനമായി വെട്ടിക്കുറച്ചത്.

 

ഒക്ടോബർ 10 ന് മൂഡീസ് 2019-20 സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ പ്രവചനം 5.8 ശതമാനമായി കുറച്ചിരുന്നു. അതിന് മുമ്പ് കണക്കാക്കിയിരുന്നത് 6.2 ശതമാനമായിരുന്നു. കഴിഞ്ഞയാഴ്ച മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആയി കുറച്ചിരുന്നു.

 
മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു

ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ 2020 ലും 2021 ലും യഥാക്രമം 6.6 ശതമാനവും 6.7 ശതമാനവും വർധിക്കുമെന്ന് മൂഡീസ് വ്യക്തമാക്കി. എന്നാൽ വളർച്ചാ വേഗത കഴിഞ്ഞ കാലത്തേക്കാൾ കുറവായിരിക്കുമെന്നും പ്രവചിച്ചു. 2018 ന്റെ പകുതി മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇടിയാൻ തുടങ്ങി. യഥാർത്ഥ ജിഡിപി വളർച്ച 2019 രണ്ടാം പാദത്തിൽ ഏകദേശം 8 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഉയരുകയും ചെയ്തു.

നിലവിലെ മാന്ദ്യത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത് ഉപഭോഗ ആവശ്യം ഗണ്യമായി കുറഞ്ഞു എന്നതാണ്. വളർച്ചാ മാന്ദ്യം തടയാൻ മോദി സർക്കാർ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചതും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പുതിയ നിർമാണ കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനമായി കുറച്ചതുമൊക്കെ ഇതിന്റെ ഭാ​ഗമാണ്. 10 ​​പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിച്ചതും വാഹനമേഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങളുമൊക്കെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടെയാണ്.

English summary

മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു

Moody's Investors Service lowered India's economic growth forecast for 2019 to 5.6%. Read in malayalam.
Story first published: Thursday, November 14, 2019, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X