ഹിന്ദു പുതുവർഷമായ വിക്രം സംവത് 2077ന്റെ ആരംഭത്തിന്റെ ഭാഗമായി ഓഹരി വിപണിയിൽ നടത്തുന്ന മുഹൂർത്ത വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 43,815 പോയിന്റിൽ വ്യാപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി 12,800 ന് മുകളിലാണ് തുറന്നത്. ബജാജ് ഫിൻസെർവ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഭാരതി എയർടെൽ, എസ്‌ബിഐ, ലാർസൻ ആൻഡ് ട്യൂബ്രോ എന്നിവയും തൊട്ടു പിന്നിലുണ്ട്.

നെസ്‌ലെ ഇന്ത്യ, പവർഗ്രിഡ്, എൻടിപിസി എന്നിവ മാത്രമാണ് സെൻസെക്സിൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. മുഹൂർത്ത വ്യാപാരത്തിൽ 12 ബിഎസ്‌ഇ 200ലെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ, ഇൻഡിഗോ, ഐഷർ, അൾട്രാടെക് സിമൻറ്, നൌക്കരി എന്നിവ ഇതിൽപ്പെടുന്നു.
മുഹൂർത്ത വ്യാപാരത്തിന് തൊട്ടുമുമ്പുള്ള പ്രീ-ഓപ്പൺ സെഷനിൽ തന്നെ സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നിരുന്നു. സെൻസെക്സ് 400 പോയിൻറ് ഉയർന്ന് 43,900ലെത്തിയപ്പോൾ നിഫ്റ്റി 12,800 ന് മുകളിലാണ് പ്രീ ഓപ്പൺ സെഷനിൽ വ്യാപാരം നടത്തിയത്.
ഇന്ത്യയിലെ ഓഹരി വിപണികളിൽ ഈ ദിവസം വ്യാപാരം നടത്തുന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. ഈ പ്രത്യേക സമയം നടത്തുന്ന വ്യാപാരം സമൃദ്ധിയും ഭാഗ്യവും സമ്പത്തും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1957 മുതൽ ബിഎസ്‌ഇ മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. 1992 മുതലാണ് എൻഎസ്‌ഇ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. 6.30ന് നിഫ്റ്റി ബാങ്ക് സൂചിക 0.92 ശതമാനം ഉയർന്ന് 28,726 പോയിന്റിലെത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.94 ശതമാനം ഉയർന്നു.
വ്യാപാരം പകുതിയോട് അടുത്തപ്പോൾ ബിഎസ്‌ഇ മിഡ്‌ക്യാപ്പ് 0.83 ശതമാനവും ബിഎസ്‌ഇ സ്‌മോൾക്യാപ്പ് 0.89 ശതമാനവും ഉയർന്നു. സെൻസെക്സ് 0.67 ശതമാനം ഉയർന്നു. വ്യാപാര സമയത്ത് നിഫ്റ്റി ഫാർമ സൂചിക 0.45 ശതമാനം ഉയർന്നു. കാഡില ഹെൽത്ത് കെയർ, ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമ, ലുപിൻ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്.
ഭാരതി എയർടെൽ ഓഹരി വില കുതിച്ചുയർന്നു. ഓഹരി വില 1.48 ശതമാനം ഉയർന്ന് 482 രൂപയായി. സ്നോമാൻ ലോജിസ്റ്റിക്സ് ഓഹരി വില 20% ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
