2 രൂപയില്‍ നിന്നും 524-ലേക്ക്; 1 ലക്ഷം രൂപ 1.86 കോടിയാക്കിയ എഫ്എംസിജി മള്‍ട്ടിബാഗര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് വിജയതീരമണഞ്ഞ പ്രമുഖ നിക്ഷേപകരുടെ ചരിത്രം നോക്കിയാല്‍ മനസിലാകും.

 

അതായത് അടിസ്ഥാനപരമായും സാമ്പത്തികമായും ഭദ്രമായ നിലയിലുള്ള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് കമ്പനി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകുമെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

മാരികോ

മാരികോ

ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയാണ് മാരികോ ലിമിറ്റഡ്. കേശം/ ത്വക് സംരക്ഷണം, ഭക്ഷ്യഎണ്ണ, പോഷകാഹാരം, വസ്ത്ര സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളില്‍ കമ്പനിക്ക് മുന്‍നിര ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ സ്വന്തമായുണ്ട്. പാരച്ചൂട്ട്, സഫോള, ഹെയര്‍ 7 കെയര്‍, നിഹാര്‍ നാച്ചുറല്‍സ്, മെഡിക്കെര്‍, കോക്കോ സോള്‍, റിവൈവ്, സെറ്റ് വെറ്റ്, ലിവണ്‍ & ബിയാര്‍ഡോ തുടങ്ങിയവ ഉദാഹരണങ്ങളാണ്. നിലവില്‍ ഇന്ത്യക്ക് പുറമെ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 25-ലധികം രാജ്യങ്ങളിലും ഉത്പന്നങ്ങളെത്തിക്കുന്നു.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

തിങ്കളാഴ്ച 524 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം 2001 ജൂലൈയില്‍ മാരികോ (BSE: 531642, NSE : MARICO) ഓഹരിയുടെ വില 2 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മാരികോ ഓഹരികള്‍ സമ്മാനിച്ചത് 18,569 ശതമാനം നേട്ടമാണ്. അതായത്, 21 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ മാരികോ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്ന് ഇതിന്റെ മൂല്യം 1.86 കോടിയിലേക്ക് ഉയരുമായിരുന്നു.

Also Read: 9,100% നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് കമ്പനി ഓഹരി തിരികെ വാങ്ങുന്നു; വിശദാംശങ്ങള്‍ ഇതാAlso Read: 9,100% നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് കമ്പനി ഓഹരി തിരികെ വാങ്ങുന്നു; വിശദാംശങ്ങള്‍ ഇതാ

ഓഹരി വിശദാംശം

ഓഹരി വിശദാംശം

കമ്പനിക്ക് കുറഞ്ഞ തോതിലേ കടബാധ്യതയുള്ളൂ. അടുത്തിടെയായി കമ്പനിയില്‍ വിദേശ നിക്ഷേപകരുടെ വിഹിതം വര്‍ധിക്കുന്നുണ്ട്. നിലവില്‍ മാരികോയുടെ വിപണി മൂല്യം 67,672 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 26.30 രൂപ നിരക്കിലും പിഇ അനുപാതം 54.5 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 36.6 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 42.7 ശതമാനവുമാണ്. ഇതു രണ്ടും മികച്ച നിലവാരത്തിലാണെന്നതും ശ്രദ്ധേയം.

Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!Also Read: 5 ലക്ഷം 5 കോടിയാക്കിയ 5 സ്‌മോള്‍ കാപ് ഓഹരികള്‍; സമ്പത്തിന്റെ താക്കോല്‍ ക്ഷമയാണ്!

ലാഭവിഹിതം

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന മാരികോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.77 ശതമാനമാണ്. മാരികോയുടെ ആകെ ഓഹരിയില്‍ 59.48 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.16 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.75 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം 52 ആഴ്ച കാലയളവില്‍ മാരികോയുടെ ഉയര്‍ന്ന വില 608 രൂപയും താഴ്ന്ന വില 456 രൂപയുമാണ്. നിലവില്‍ 5, 10, 20, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.

ജൂണ്‍ പാദത്തില്‍

ജൂണ്‍ പാദത്തില്‍ മാരികോ നേടിയ വരുമാനം 2,558 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനത്തോളം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനി നേടിയ അറ്റാദായം 371 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനത്തിലധികം വര്‍ധനയാണിത്.

അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മാരികോയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Pitroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം 8.9 ശതമാനവും പ്രവര്‍ത്തന ലാഭം 8.2 ശതമാനവും അറ്റാദായം 3.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stock: FMCG Large Cap Marico Rises Rs 2 to 524 Gives 19000 Percent Returns in 21 Years

Multibagger Stock: FMCG Large Cap Marico Rises Rs 2 to 524 Gives 19000 Percent Returns in 21 Years
Story first published: Tuesday, August 9, 2022, 20:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X