10 രൂപയില്‍ നിന്നും 4,725-ലേക്ക്; 1 ലക്ഷം 9.44 കോടിയാക്കിയ വിജയ് കേദിയ ഓഹരി; ക്ഷമയല്ലോ സമ്പാദ്യം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിസ്ഥാനപരമായി ശക്തമായതും സാമ്പത്തിക ഭദ്രതയുമുള്ള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകള്‍ കമ്പനി ചവിട്ടിക്കയറുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും നേട്ടം കൊയ്യാനാകും.

അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് സാരം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ നിരവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ ആഭ്യന്തര വിപണിയിലുണ്ട്.

ഓഹരി

നിക്ഷേപകന് തെരഞ്ഞെടുത്ത ഓഹരിയെ കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ പരമാവധി നേട്ടം ലഭിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് സെറ സാനിട്ടറിവെയര്‍ ഓഹരികള്‍. ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ ആദായം സമ്മാനിച്ച ഓഹരി കൂടിയാണിത്. കഴിഞ്ഞ 2 ദശകങ്ങള്‍ക്കിടെ സെറ സാനിട്ടറിവെയര്‍ ഓഹരി കേവലം 10 രൂപ നിലവാരത്തില്‍ നിന്നും 4,725 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് 47,150 ശതമാനം നേട്ടം.

സെറ സാനിട്ടറിവെയര്‍

അതേസമയം സെറ സാനിട്ടറിവെയര്‍ 2010 സെപ്റ്റംബറില്‍ നിക്ഷേപകര്‍ക്ക് 1:1 അനുപാത്തില്‍ ബോണസ് ഓഹരി കൈമാറിയിരുന്നു. അതുകൊണ്ട് 20 വര്‍ഷകാലം മുന്നെ ഈ ഓഹരി കരസ്ഥമാക്കിയവര്‍ക്ക് ഓഹരിയുടെ ചെലവ് ഫലത്തില്‍ 10 രൂപയില്‍ നിന്നും 5 രൂപയായി താഴും. (ബോണസ് 1:1 അനുപാതം എന്നത് ഓരോ ഓഹരിക്കും അധികമായി ഒരു കൂടി നല്‍കുന്നതാണ്). അങ്ങനെ കണക്കുക്കൂട്ടിയാല്‍ ഓഹരിയില്‍ നിന്നുള്ള നേട്ടം 94,300 ശതമാനമായി പറന്നുയരും.

Also Read: അന്ന് ഈ 3 ഓഹരിക്കും 5 രൂപ പോലുമില്ലായിരുന്നു; കാത്തിരുന്നവര്‍ക്ക് കിട്ടിയതോ 3 കോടിയുടെ നേട്ടം!Also Read: അന്ന് ഈ 3 ഓഹരിക്കും 5 രൂപ പോലുമില്ലായിരുന്നു; കാത്തിരുന്നവര്‍ക്ക് കിട്ടിയതോ 3 കോടിയുടെ നേട്ടം!

വില

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സെറ സാനിട്ടറിവെയര്‍ ഓഹരിയുടെ കൂടിയ വില 6,450 രൂപയും താഴ്ന്ന വില 3,515 രൂപയുമാണ്. അതേസമയം 5 വര്‍ഷം മുമ്പ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ വില 2,735 രൂപ നിലവാരത്തിലായിരുന്നു. അതായത് 75 ശതമാനം നേട്ടം.

എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സെറ സാനിട്ടറിവെയര്‍ ഓഹരി 300 രൂപയില്‍ നിന്നും 4,725-ലേക്ക് (വെള്ളിയാഴ്ചത്തെ ക്ലോസിങ് വില) കുതിച്ചുയര്‍ന്നു. സമാനമായി 15 വര്‍ഷത്തിനിടെ 70-ല്‍ നിന്നും 4,725-ലേക്കും മുന്നേറി.

94,300 ശതമാനം

കഴിഞ്ഞ 20 വര്‍ഷത്തിനിടെ സെറ സാനിട്ടറിവെയര്‍ (BSE: 532443, NSE: CERA) ഓഹരികള്‍ 10 രൂപ നിലവാരത്തിലായിരുന്നു നിന്നിരുന്നത്. ഇതിനിടെ 2010-ല്‍ ലഭിച്ച ബോണസ് ഓഹരിയുടെ നേട്ടം കൂടി കണക്കിലെടുത്താല്‍ 2 ദശാബ്ദങ്ങള്‍ക്കിടെ ഈ മള്‍ട്ടിബാഗര്‍ ഓഹരികള്‍ നല്‍കിയത് 94,300 ശതമാനം നിരക്കിലുള്ള ആദായമാണ്. അതായത് 20 വര്‍ഷം മുമ്പ് സെറ സാനിട്ടറിവെയര്‍ ഓഹരികളില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 9.44 കോടി രൂപയായി മാറിയേനെ.

Also Read: ഈ കേരളാ കമ്പനിയുടെ ലാഭത്തില്‍ 100% വര്‍ധന; ഓഹരി വില 100 രൂപ കടക്കുമോ?Also Read: ഈ കേരളാ കമ്പനിയുടെ ലാഭത്തില്‍ 100% വര്‍ധന; ഓഹരി വില 100 രൂപ കടക്കുമോ?

സെറ സാനിറ്ററിവെയര്‍

സെറ സാനിറ്ററിവെയര്‍

ടൈല്‍ നിര്‍മാണ മേഖലയിലെ മുന്‍നിരക്കാരും ശൗചാലയവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സെറ സാനിറ്ററിവെയര്‍. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.74 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 791.48 രൂപ നിരക്കിലും പിഇ അനുപാതം 40.67 മടങ്ങിലുമാണുള്ളത്. നിലവില്‍ സെറ സാനിറ്ററിവെയറിന്റെ വിപണിമൂല്യം 6,144 കോടിയാണ്.

ഓഹരിയിന്മേലുള്ള ആദായം 16.3 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.9 ശതമാനം നിരക്കിലുമുണ്ട്. പ്രമുഖ നിക്ഷേപകന്‍ വിജയ് കേദിയക്ക് ജൂണ്‍ പാദത്തിലെ രേഖകള്‍ പ്രകാരം കമ്പനിയുടെ 1.02 ശതമാനം ഓഹരികള്‍ സ്വന്തമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stock: Vijay Kedia Share Cera Sanitary wares Gives Stellar 94300 Percent Returns in 20 Years

Multibagger Stock: Vijay Kedia Share Cera Sanitary wares Gives Stellar 94300 Percent Returns in 20 Years
Story first published: Sunday, August 7, 2022, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X