മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ഇതടക്കമാണ് 1700 കോടി രൂപ. ആയിരം രൂപയാണ് കടപത്രങ്ങളുടെ മുഖവില. ഏപ്രില്‍ എട്ടു മുതല്‍ 29 വരെയാണ് കടപത്രങ്ങള്‍ക്ക് അപേക്ഷിക്കാനാവുക.

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്ര വിതരണത്തിന്റെ 25-ാമത് പതിപ്പാണിത്. ക്രിസില്‍ എഎ പ്ലസ്/സ്റ്റേബില്‍, ഐസിആര്‍എ എഎപ്ലസ് സ്റ്റേബില്‍ എന്നിങ്ങനെയുള്ള റേറ്റിങുകള്‍ കടപതങ്ങള്‍ക്കുണ്ട്. എട്ടു വിവിധ നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാവുന്ന കടപത്രങ്ങള്‍ക്ക് 6.60 മുതല്‍ 8.25 ശതമാനം വരെയാണ് കൂപണ്‍ നിരക്ക്.

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കും

 

ക്രിസിലിന്റേയും ഐസിആര്‍എയുടേയും റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്തിയ ശേഷമുള്ള തങ്ങളുടെ ആദ്യ എന്‍സിഡി പബ്ലിക് ഇഷ്യൂ ആണിതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കടപത്ര വിതരണത്തിന്റെ 80 ശതമാനം ചെറുകിടക്കാര്‍ക്കും ഉയര്‍ന്ന ആസ്തികളുള്ള വ്യക്തിഗത നിക്ഷേപകര്‍ക്കും വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടപത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമികമായി കമ്പനിയുടെ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുക.

കഴിഞ്ഞ മാസമാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തിയത്. ഇതുവരെ എഎ (സ്റ്റേബിള്‍) എന്നതായിരുന്നു റേറ്റിങ്. ദീര്‍ഘകാല കടപത്ര നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മികച്ച റേറ്റിങ് ആയ എഎഎ എന്നതിനു വെറും ഒരു തലം മാത്രം താഴെയുള്ള ഈ റേറ്റിങ് ലഭിച്ചത് സാമ്പത്തിക ബാധ്യതകള്‍ കൃത്യ സമയത്ത് പാലിക്കുന്നതിലുള്ള ഉയര്‍ന്ന സുരക്ഷയാണ് സൂചിപ്പിക്കുന്നത്. വളരെ കുറഞ്ഞ വായ്പാ നഷ്ടസാധ്യതയേയും ഇതു സൂചിപ്പിക്കുന്നു.

ദീര്‍ഘകാലത്തേക്കുള്ള കടപത്ര നിക്ഷേപങ്ങള്‍ കൂടുതല്‍ വിപുലമായ നിക്ഷേപകരില്‍ നിന്നു കൂടുതല്‍ മത്സരാധിഷ്ഠിതമായി സമാഹരിക്കാനും ഇതു സഹായകമാകും. ഇതുവരെ 24 എന്‍സിഡി ഇഷ്യുകളിലൂടെ 17,392 കോടി രൂപ ശേഖരിച്ച കമ്പനിക്ക് ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള സമാഹരണം കൂടുതല്‍ ആകര്‍ഷകമാക്കാനും ഇതു സഹായകമാകും.

Read more about: muthoot
English summary

Muthoot Finance Ltd to raise Rs. 1,700 crores through Public Issue of Secured Redeemable Non-Convertible Debentures

Muthoot Finance Ltd to raise Rs. 1,700 crores through Public Issue of Secured Redeemable Non-Convertible Debentures. Read in Malayalam.
Story first published: Wednesday, April 7, 2021, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X