ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽടി) വിധിക്ക് ശേഷം എൻ ചന്ദ്രശേഖരൻ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് കത്തെഴുതി. കേസിന്റെ കരുത്തിൽ കമ്പനി ഉറച്ചു വിശ്വസിക്കുന്നുവെന്നും ഉചിതമായ നിയമ നടപടികൾ തുടരുമെന്നും അദ്ദേഹം ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. കത്തിന്റെ പൂർണ രൂപം ഇതാ..
''പ്രിയ സഹപ്രവർത്തകരെ,
ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി താൻ നിയമിതനായതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്ന ഇന്നത്തെ എൻസിഎൽടി വിധി നിങ്ങൾ കണ്ടിരിക്കാം. എന്നാൽ ടാറ്റാ സൺസ് കേസിന്റെ കരുത്തിൽ ഉറച്ചു വിശ്വസിക്കുകയും ഉചിതമായ നിയമ നടപടികൾ തുടരുകയും ചെയ്യും.

ഈ സമയത്ത് നിങ്ങളോരോരുത്തരുടെയും അടുത്ത് എത്തേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 2017 ഫെബ്രുവരിയിലാണ് എക്സിക്യൂട്ടീവ് ചെയർമാന്റെ ചുമതലയും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ കമ്പനി തന്നോട് ആവശ്യപ്പെട്ടത്. അതിനുശേഷം, ഞങ്ങളുടെ ശ്രമങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് കമ്പനിയുടെ സ്ഥിരത പുന: സ്ഥാപിക്കുന്നതിലും ആരോഗ്യകരമായ സാമ്പത്തിക നിലയിലേക്ക് കമ്പനിയെ നയിക്കുന്നതിലുമായിരുന്നു. 150 വർഷത്തെ അടിയുറച്ച മൂല്യബോധങ്ങളോടെ ബിസിനസ് നടത്താനും തത്പരകക്ഷികളോടുള്ള ഉത്തരവാദിത്തത്തെ ആദരിച്ച് കൊണ്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഭാവിയിലേക്ക് മാറ്റങ്ങളോടെ മുന്നേറാനും ശ്രമിച്ചിട്ടുണ്ട്.
മുന്നോട്ട് പോകുമ്പോൾ, ടാറ്റാ ഗ്രൂപ്പിനെ മുമ്പത്തേക്കാൾ ശക്തവും ഊർജ്ജസ്വലവുമാക്കുന്ന പദ്ധതികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എല്ലാ ജീവനക്കാരും അവരുടെ ബിസിനസ്സുകളിലും തങ്ങളുടെ പങ്കാളികളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കമ്പനിയുടെ പെരുമ ഉയർത്തുന്നതിനായി നമ്മൾ ഒന്നായി പ്രവർത്തിക്കും. ആശംസകളോടെ, ചന്ദ്ര."
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
