നരേന്ദ്രമോദിയുടെ ആസ്തിയിൽ വർദ്ധനവ്, വിവരങ്ങൾ പുറത്ത്; അമിത് ഷായുടെ സമ്പാദ്യത്തിൽ കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഏറ്റവും പുതിയ രേഖകൾ അനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യം വർദ്ധിച്ചതായാണ് വിവരം. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുതിച്ചുയർന്നു. പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വർഷം ജൂൺ വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ ആസ്തി. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്നുള്ള വരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തി വർദ്ധിക്കാൻ കാരണം.

 

മോദിയുടെ സമ്പാദ്യം

മോദിയുടെ സമ്പാദ്യം

2020 ജൂൺ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും എസ്‌ബി‌ഐ ഗാന്ധിനഗർ എൻ‌എസ്‌സി ബ്രാഞ്ചിൽ 3,38,173 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്ഡിആർ, എംഒഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ടായിരുന്നു. 8,43,124 രൂപ വിലമതിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും (എൻ‌എസ്‌സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇൻഫ്രാ ബോണ്ടുകളും പ്രധാനമന്ത്രി മോദിക്കുണ്ട്. മറ്റ് ആസ്തികൾ 1.75 കോടി രൂപയിൽ കൂടുതലാണ്.

വായ്പയില്ല, വാഹനമില്ല

വായ്പയില്ല, വാഹനമില്ല

പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. മോദിയുടെ പേരിൽ സ്വന്തമായി വാഹനവുമില്ല. ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ അദ്ദേഹത്തിന്റെ കൈകളിലുണ്ട്. ഇതിന്റെ മൂല്യം 1.5 ലക്ഷം രൂപയാണ്. 3,531 ചതുരശ്രയടി വിസ്തീർണമുള്ള ഗാന്ധിനഗറിലെ സെക്ടർ -1 ൽ സംയുക്തമായി ഒരു പ്ലോട്ട് സ്വന്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രഖ്യാപനത്തിനൊടുവിൽ ഗാന്ധിനഗർ സ്വത്ത് മറ്റ് മൂന്ന് സംയുക്ത ഉടമകളുമായി കൈവശം വച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആസ്തി മൂല്യം

ആസ്തി മൂല്യം

ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് രണ്ടുമാസം മുമ്പ് 2002 ഒക്ടോബർ 25 നാണ് മുകളിൽ പറഞ്ഞ സ്ഥലം മോദി വാങ്ങിയത്. അക്കാലത്ത് ഈ പ്രോപ്പർട്ടിയുടെ വില 1.3 ലക്ഷം രൂപയായിരുന്നു. പ്രധാനമന്ത്രിയുടെ സ്വത്ത് അല്ലെങ്കിൽ സ്ഥാവര ആസ്തികളുടെ വിപണി മൂല്യം ഇന്നത്തെ കണക്കനുസരിച്ച് 1.10 കോടി രൂപയാണ്.

കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഒറ്റ ക്ലിക്കിൽ മോദിയുടെ 17,000 കോടി രൂപ

അമിത് ഷായുടെ സമ്പത്തിൽ കുറവ്

അമിത് ഷായുടെ സമ്പത്തിൽ കുറവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദിയുടെ സമ്പാദ്യം അൽപ്പം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സമ്പന്ന ഗുജറാത്തി കുടുംബത്തിലെ അംഗമായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുറഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മോശം മാർക്കറ്റ് വികാരവുമാണ് ഷായുടെ കൈവശമുള്ള ഓഹരികളെ ബാധിച്ചത്. 2020 ജൂൺ വരെ അമിത ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു.

മുകേഷ് അംബാനിയുടെ ആസ്തിയിൽ 2 മാസത്തിനിടെ വൻ ഇടിവ്, ഇന്ത്യൻ കോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്ത്

അമിത് ഷായുടെ കൈവശമുള്ളത്

അമിത് ഷായുടെ കൈവശമുള്ളത്

10 സ്ഥാവര വസ്‌തുക്കൾ ഷായുടെ ഉടമസ്ഥതയിലുണ്ട്. അവയെല്ലാം ഗുജറാത്തിലാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും അമ്മയിൽ നിന്ന് ലഭിച്ച സ്വത്തും കൂടു 13.56 കോടി രൂപ വില മതിക്കുന്നതാണ്. അമിത് ഷായുടെ കൈയിലുള്ള 15,814 രൂപയും ബാങ്ക് ബാലൻസിലും ഇൻഷുറൻസിലും 1.04 കോടി രൂപയും 13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും 44.47 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുമാണ്.

ഹിന്ദുജ സഹോദരന്മാർ തമ്മിലടി; സ്വത്ത് തർക്കത്തിന് കാരണം നാല് പേരും ചേർന്ന് ഒപ്പിട്ട ഈ രേഖ

English summary

Narendra Modi's Assets Increased, Amit Shah's Savings Plummet, Full Details Here | നരേന്ദ്രമോദിയുടെ ആസ്തിയിൽ വർദ്ധനവ്, വിവരങ്ങൾ പുറത്ത്; അമിത് ഷായുടെ സമ്പാദ്യത്തിൽ കനത്ത ഇടിവ്

Prime Minister Narendra Modi's savings have increased compared to last year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X