ദില്ലി: ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ആഗോള സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാർക്കും സൌജന്യ സേവനം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇന്ത്യയിൽ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ ഈ നീക്കം. ഈ ദിവസങ്ങളിൽ വരിക്കാരല്ലാത്തവർക്ക് തങ്ങളുടെ ഇഷ്ടത്തിന് വെബ്സിരീസുകളോ ടിവി ഷോയോ സൌജന്യമായി കാണാൻ സാധിക്കും.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഒരു മാസത്തെ സൌജന്യ ട്രയൽ നൽകുന്നത് നിർത്തിവച്ചിരുന്നു. കൂടാതെ നിരവധി പ്രമോഷണൽ ഓഫറുകളിൽ പരീക്ഷണം നടത്തുകയും ചെയ്തുിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയിൽ നിന്ന് കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് 199 രൂപയ്ക്ക് കുറഞ്ഞ നിരക്കിൽ മൊബൈൽ സ്ട്രീമിംഗ് പ്ലാനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായി വിവിധ ഹ്രസ്വകാല പ്ലാനുകളും ആരംഭിച്ചിരുന്നു.

രണ്ട് ദിവസത്തെ ഇവന്റ് സ്ട്രീം ഫെസ്റ്റ് ഉപയോക്താക്കൾക്ക് അതിന്റെ മുഴുവൻ കാറ്റലോഗ്, സിരീസ്, ഷോ, സിനിമ, റിയാലിറ്റി ഷോ, ഡോക്യുമെന്ററി എന്നിവയാണ് 48 മണിക്കൂറിനുള്ളിൽ സൌജന്യമായി കാണാൻ സാധിക്കുക. ഡിസംബർ അഞ്ച്, ആറ് ദിവസങ്ങളിലാണ് ഇന്ത്യയിൽ ലൈവ് ആരംഭിക്കുക. ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ആൻഡ്രോയ്ഡ് ആപ്പിലോ വെബ്ബിലോ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ഇതോടെ ഓഫർ ലഭ്യമാകും. സ്മാർട്ട് ടിവി, ഐഒഎസ്, ഗെയിമിംഗ് കൺസോളുകൾ, കമ്പ്യൂട്ടർ. ആൻഡ്രോയ്ഡ് ആപ്പുകൾ എന്നിവയിലാണ് ലൈവ് സ്ട്രീം ചെയ്യാൻ കഴിയുക. എന്നിരുന്നാലും, സ്ട്രീമിംഗ് ഗുണനിലവാരം സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ആയിരിക്കും.
വാരാന്ത്യത്തിൽ ഉപയോക്താക്കൾക്ക് രണ്ട് ദിവസത്തേക്ക് സൌജന്യ സേവനം വാഗ്ധാനം ചെയ്യുന്നതായാണ് ഇതേക്കുറിച്ച് സംസാരിച്ച നെറ്റ് ഫ്ലിക്സ് സിഒഒ ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞു. ഞങ്ങളുടെ കഥകളിലേക്ക് ഒരു കൂട്ടം പുതിയ ആളുകളെ തുറന്നുകാട്ടാനുള്ള മികച്ച മാർഗമാണ്. ഈ ഇവന്റിൽ കൂടുതൽ പേർ സൈൻ അപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റേഴ്‌സ് പ്രതീക്ഷിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications