നെറ്റ്ഫ്ലിക്സ് ഇനി വെറും അഞ്ച് രൂപയ്ക്ക്, പ്ലാനിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ എളുപ്പത്തിൽ മികച്ച സ്ഥാനം കണ്ടെത്താൻ സാധിക്കില്ല. വീഡിയോ സ്ട്രീമിംഗ് മാർക്കറ്റിൽ നിലവിലുള്ള മത്സരമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ യാതൊരു നിരക്കും ഈടാക്കാതെയാണ് ആദ്യ മാസം സൌജന്യമായി നെറ്റ്ഫ്ലിക്സ് സേവനം വാഗ്ദാനം ചെയ്തത്. എന്നാൽ ഇപ്പോൾ, സ്ട്രീമിംഗ് ഭീമൻ അഞ്ച് രൂപയുടെ ട്രയൽ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു പ്രധാന അന്താരാഷ്ട്ര സ്ട്രീമിംഗ് ഭീമൻ കൂടി പ്രവേശനത്തിനായി ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് അടുത്ത മാസം ഇന്ത്യയിൽ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

അഞ്ച് രൂപയുടെ പ്ലാൻ

അഞ്ച് രൂപയുടെ പ്ലാൻ

കാഴ്ചക്കാരെ വർദ്ധിപ്പിക്കുന്നതിന്, നെറ്റ്ഫ്ലിക്സ് ഇന്ത്യ സബ്സ്ക്രിപ്ഷൻ 5 രൂപയിൽ താഴെയാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ മാസത്തേക്ക് മാത്രമേ ഈ ഓഫറിന് സാധുതയുള്ളൂ. കൂടാതെ സബ്‌സ്‌ക്രിപ്‌ഷനിൽ തുടരാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം സാധാരണ സ്ട്രീമിംഗ് ഫീസ് നൽകേണ്ടിവരും. ആദ്യ മാസാവസാനത്തിനുമുമ്പ് സാധാരണ പ്ലാനുകൾ വരിക്കാർക്ക് തിരഞ്ഞെടുക്കാം.

നിരക്കുകൾ

നിരക്കുകൾ

തിരഞ്ഞെടുത്ത ഉപയോക്താക്കളിലാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ പുതിയ സബ്സ്ക്രിപ്ഷൻ പരീക്ഷിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്സ് കണ്ടെത്താൻ കൂടുതൽ ആളുകളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പുതിയ മാർക്കറ്റിംഗ് പ്രമോഷനാണ്. നെറ്റ്ഫ്ലിക്സ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്ട്രീമിംഗ് സേവനങ്ങളിൽ ഒന്നാണ്.നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ചാർജുകൾ പ്രതിമാസം 799 രൂപ വരെ ഉയർന്നതാണ്. എന്നിരുന്നാലും, ഇന്ത്യയിലെ പ്രേക്ഷകർക്ക് അനുസരിച്ച് സേവനങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 199 രൂപ വില വരുന്ന മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.

ഡിസ്നി പ്ലസ്

ഡിസ്നി പ്ലസ്

വാൾട്ട് ഡിസ്നിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യ നിയന്ത്രിക്കുന്ന ഹോട്ട്സ്റ്റാർ വഴി അവർ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് ഡിസ്നി പ്ലസ് അറിയിച്ചു. സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നതിനായി കമ്പനി ഐ‌പി‌എൽ സീസൺ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒന്നാണ് ഐപി‌എൽ.

English summary

നെറ്റ്ഫ്ലിക്സ് ഇനി വെറും അഞ്ച് രൂപയ്ക്ക്, പ്ലാനിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

Netflix can't easily find a place in India. This is due to the current competition in the video streaming market. Read in malayalam.
Story first published: Sunday, March 1, 2020, 12:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X