പുതിയ കൊവിഡ് സമ്മർദ്ദം; ബിറ്റ്കോയിനും കനത്ത നഷ്ടം, 6% ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ച ബിറ്റ്കോയിൻ 6% വരെ ഇടിഞ്ഞു. ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ആശങ്കകൾ വ്യാപകമായി വിപണികളിലെ ബാധിക്കുമെന്ന ആശങ്കയാണ് ബിറ്റ്കോയിന്റെ ഇടിവിന് കാരണം. ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 5.5 ശതമാനം ഇടിഞ്ഞ്‌ 22,156 ഡോളറിലെത്തി. യൂറോപ്യൻ ഓഹരികൾ 3% ഇടിഞ്ഞു. ഡോളർ ശക്തിപ്പെടുകയും വിപണിയിലെ ചാഞ്ചാട്ടം വർദ്ധിക്കുകയും ചെയ്തു.

ബിറ്റ്‌കോയിന് ആവശ്യക്കാര്‍ ഏറുന്നു; മൂല്യം കുത്തനെ കൂടി... വീണ്ടും റെക്കോഡിലേക്ക്ബിറ്റ്‌കോയിന് ആവശ്യക്കാര്‍ ഏറുന്നു; മൂല്യം കുത്തനെ കൂടി... വീണ്ടും റെക്കോഡിലേക്ക്

പുതിയ വൈറസിന്റെ വ്യാപനത്തെ തടയാൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിലേക്കുള്ള അതിർത്തികൾ അടച്ചു. ബിറ്റ്കോയിനുമായി ചേർന്ന് വ്യാപാരം നടത്തുന്ന ചെറിയ നാണയങ്ങളായ എഥെറിയം, എക്സ്ആർപി എന്നിവയും ഇടിവ് രേഖപ്പെടുത്തു. എഥെറിയം 5.9 ശതമാനവും എക്സ്ആർപി 9.2 ശതമാനവും കുറഞ്ഞു.

 

പുതിയ കൊവിഡ് സമ്മർദ്ദം; ബിറ്റ്കോയിനും കനത്ത നഷ്ടം, 6% ഇടിവ്

ബിറ്റ് കോയിൻ വില കഴിഞ്ഞ ആഴ്ച്ച ചരിത്രത്തിൽ ആദ്യമായി 23000 കടന്നിരുന്നു. 20000 കടന്നതിന് പിന്നാല വെറും രണ്ടു ദിവസം കൊണ്ട് 23000 കടന്നു. ഓഹരി വിപണികളും സ്വർണ നിക്ഷേപവും അനിശ്ചത്വത്തിലായിരിക്കെയാണ് ഡിജിറ്റൽ കറൻസിയിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ബിറ്റ്കോയിൻ നിക്ഷേപകർക്ക് കനത്ത ഇടിവാണ് നേരിടേണ്ടി വന്നത്.

ബിറ്റ്കോയിന് വൻ ഡിമാൻഡ്; എക്കാലത്തെയും ഉയർന്ന് റെക്കോർഡിൽ, ലാഭ കുതിപ്പ് തുടരുന്നുബിറ്റ്കോയിന് വൻ ഡിമാൻഡ്; എക്കാലത്തെയും ഉയർന്ന് റെക്കോർഡിൽ, ലാഭ കുതിപ്പ് തുടരുന്നു

ഈ വർഷം ബിറ്റ്കോയിൻ വില 220 ശതമാനം വരെ വർധിച്ചിരുന്നു. 10 വർഷം മുമ്പാണ് ബിറ്റ് കോയിൻ വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതൽ പേർ ബിറ്റ്കോയിൻ നിക്ഷേപത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്.

English summary

New covid pressure; Bitcoin also lost heavily, down 6% | പുതിയ കൊവിഡ് സമ്മർദ്ദം; ബിറ്റ്കോയിനും കനത്ത നഷ്ടം, 6% ഇടിവ്

Bitcoin, the cryptocurrency, fell 5.5 percent to $ 22,156. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X