ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അടിമുടി മാറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ മാറ്റം. പുതുതായി സ്ഥിരീകരിച്ച കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ മാറ്റം വരുന്നത്. കൊവിഡിന് പുറമേ പുതിയ ആരോഗ്യ ഇന്‍ഷൂന്‍സ് പ്ലാനില്‍ മാനസികാരോഗ്യം, ജനിതക രോഗങ്ങള്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഉള്‍പ്പെടും. ഇതിന് പുറമേ ന്യൂറോ ഡിസോര്‍ഡര്‍, ഓറല്‍ കീമോ തെറാപ്പി, റോബോട്ടിക് സര്‍ജറി, സ്റ്റെംസെല്‍ തെറാപ്പി എന്നിവയും ഉള്‍പ്പെടും.

 
ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അടിമുടി മാറ്റം

പല കമ്പനികളുടെ വ്യത്യസ്തമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളെ ഏകരൂപമാക്കുന്നതിന്റെ ഭാഗമായി പ്രീ എക്‌സിസ്റ്റിംഗ് രോഗങ്ങളുടെ മാനഗണ്ഡങ്ങളില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ പോളിസി നല്‍കുന്നതിന് 48 മാസങ്ങള്‍ക്ക് മുമ്പ് ഒരു ഫിസിഷ്യന്‍ കണ്ടെത്തുന്ന രോഗം പ്രീ എക്‌സിസ്റ്റിംഗ് ഡിസീസ് ആയാണ് പരിഗണിക്കപ്പെടുക.

പ്രീമിയം അടച്ചതിന് ശേഷം ക്ലെയിമിന് എട്ട് വര്‍ഷത്തെ സമയപരിധി ഉണ്ടായിരിക്കും. അതായത് എട്ട് വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ പിന്നീട് കാരണങ്ങളില്ലാതെ ക്ലെയിം നിഷേധിക്കാനാവില്ല. മറ്റുള്ളവയ്ക്ക് പുറമേ ഫാര്‍മസി, ഇംപ്ലാന്റ്, ഡയഗ്നോസിസ് എന്നിവക്കും രോഗികള്‍ക്ക് ക്ലെയിം ലഭിക്കും.

ഇതിന് പുറമേ ടെലി മെഡിസിനും പോളിസിയുടെ ഭാഗമാക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുകയാണ്. അതായത് ആശുപത്രിയില്‍ പോകാതെ ഓണ്‍ലൈനായി കണ്‍സള്‍ട്ടേഷന്‍ നല്‍കിയാലും ഇത് ഇന്‍ഷൂറന്‍ ക്ലെയിമിന്റെ പരിധിയില്‍ കൊണ്ട് വരും.

മുകേഷ് അംബാനി മുതൽ സൈറസ് പൂനവല്ല വരെ, ഹൂറൻ റിച്ച് ലിസ്റ്റ് 2020ലെ പത്ത് ഇന്ത്യൻ കോടീശ്വരന്മാർ

കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതി

Read more about: health insurance
English summary

New health insurance rules to be implemented; policy orders will get more benefits from october 1

New health insurance rules to be implemented; policy orders will get more benefits from october 1
Story first published: Tuesday, September 29, 2020, 18:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X