നിഫ്റ്റിയില്‍ ഡോജി കാന്‍ഡില്‍; അടുത്തയാഴ്ച്ച ട്രേഡര്‍മാര്‍ എന്തുചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയാഴ്ച്ച ഒത്തുപ്പിടിച്ചെങ്കിലും 18,000 മാര്‍ക്കിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ നിഫ്റ്റിക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായ നാലാമത്തെ ദിനവും നിര്‍ണായകമായ 18,000 പോയിന്റ് നിലയ്ക്ക് താഴെ മുഖ്യസൂചിക തിരശ്ശീലയിട്ടു. ഇതോടെ പ്രതിവാര ചാര്‍ട്ടില്‍ 'ഡോജി' കാന്‍ഡില്‍ ഇപ്പോള്‍ രൂപംകൊള്ളുകയാണ്.

കഴിഞ്ഞവാരം കാളകളും കരടികളും തമ്മില്‍ രൂക്ഷമായ വടംവലിയാണ് നടന്നത്. വിപണിയെ മുകളിലേക്ക് കയറാനോ താഴേക്ക് വീഴാനോ ഇരുകൂട്ടരും വിട്ടില്ല. ഡോജി കാന്‍ഡില്‍ പറഞ്ഞുവെയ്ക്കുന്നതും ഇതുതന്നെ. വിപണിയുടെ ദിശ സംബന്ധിച്ച അനിശ്ചിതത്വം ട്രേഡര്‍മാര്‍ക്കിടയിലുണ്ട്.

നിഫ്റ്റിയില്‍ ഡോജി കാന്‍ഡില്‍; അടുത്തയാഴ്ച്ച ട്രേഡര്‍മാര്‍ എന്തുചെയ്യണം?

പുതിയ വാരം നിഫ്റ്റിക്ക് മുന്നേറാന്‍ 17,950 സോണ്‍ നിര്‍ണായകമാണ്. ഈ മേഖലയ്ക്ക് മുകളില്‍ ശക്തമായ തുടര്‍ന്നാല്‍ മാത്രമേ 18,081, 18,181 സോണുകളിലേക്ക് എത്തിപ്പിടിക്കാന്‍ സൂചികയ്ക്ക് കഴിയുകയുള്ളൂ. ഇതേസമയം, വീണ്ടുമൊരു വീഴ്ച്ചയുണ്ടായാല്‍ 17,850, 17,770 സോണുകള്‍ നിഫ്റ്റിക്ക് 'വലവിരിക്കും'.

Also Read: ഒറ്റയാഴ്ച്ചകൊണ്ട് 15% കയറ്റം; വീണ്ടും 'ടോപ്പ് ഗിയറിടാന്‍' കാത്തൊരു പെന്നി ഓഹരി, 22 രൂപയിലേക്ക്Also Read: ഒറ്റയാഴ്ച്ചകൊണ്ട് 15% കയറ്റം; വീണ്ടും 'ടോപ്പ് ഗിയറിടാന്‍' കാത്തൊരു പെന്നി ഓഹരി, 22 രൂപയിലേക്ക്

നിലവില്‍ വിപണിയിലെ പരിഭ്രാന്തി അറിയിക്കുന്ന ഇന്ത്യാ വിക്‌സ് സൂചിക താഴോട്ടാണ്. വാരാന്ത്യം 15.27 പോയിന്റ് നിലവാരത്തില്‍ നിന്നും 14.46 പോയിന്റ് നിലവാരത്തിലേക്ക് ഇന്ത്യാ വിക്‌സ് സൂചിക താഴുകയാണുണ്ടായത്. വരുംദിവസങ്ങളില്‍ നിഫ്റ്റി കുതിക്കണമെങ്കില്‍ ഇന്ത്യാ വിക്‌സ് 14 പോയിന്റ് നിലവാരത്തിന് താഴെ തുടരണം.

ഓപ്ഷന്‍ ഡാറ്റ പ്രകാരം 17,700 തൊട്ട് 18,300 പോയിന്റ് വരെയാണ് ട്രേഡിങ് റേഞ്ച്. ഇതേസമയം, 17,800-18,200 സോണില്‍ അടിയന്തരമായ ചലനങ്ങള്‍ പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ പുതിയവാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം? വിഷയത്തില്‍ രാജ്യത്തെ പ്രമുഖ അനലിസ്റ്റുമാരുടെ പ്രതികരണങ്ങള്‍ ചുവടെ കാണാം.

നിഫ്റ്റിയില്‍ ഡോജി കാന്‍ഡില്‍; അടുത്തയാഴ്ച്ച ട്രേഡര്‍മാര്‍ എന്തുചെയ്യണം?

ഗൗരവ് രത്‌നപാര്‍ക്കി - ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി, ഷെയര്‍ഖാന്‍

നിഫ്റ്റി കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി 20-WMA (Weighted Moving Average) -യ്ക്ക് മുകളിലാണ് ചലിക്കുന്നത്. പ്രതിദിന ചാര്‍ട്ടിലെ ത്രികോണ രൂപീകരണത്തിന് ഇതൊരു കാരണമാണ്. എന്തായാലും ജനുവരി 13 -ന് സ്മാര്‍ട്ട് റിക്കവറി നിഫ്റ്റിയിലുണ്ടായി. മുന്നോട്ട് 18,000-18,050 സോണിലെത്താനായിരിക്കും നിഫ്റ്റി ആദ്യം ശ്രമിക്കുക. ഈ കടമ്പ കടന്നുകഴിഞ്ഞാല്‍ വന്‍കുതിപ്പിന് സൂചിക ഊര്‍ജ്ജം സമാഹരിക്കും. എന്നാല്‍ തിരുത്തലാണ് സംഭവിക്കുന്നതെങ്കില്‍ 17,800 സോണില്‍ ശക്തമായ പിന്തുണ നിഫ്റ്റി കണ്ടെത്തും.

റോഹന്‍ പാട്ടില്‍ - ടെക്‌നിക്കല്‍ അനലിസ്റ്റ്, SAMCO സെക്യുരിറ്റീസ്

നിലവിലെ സാഹചര്യം ട്രേഡര്‍മാര്‍ക്ക് ദുഷ്‌കരമാണ്. കാരണം ഒരുഭാഗത്ത് മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം രൂക്ഷമാകുന്നു; മറുഭാഗത്ത് ട്രേഡിങ് റേഞ്ച് ഇടുങ്ങുകയും ചെയ്യുന്നു. കഴിഞ്ഞവാരം 17,800-17,780 നിലവാരത്തിന് താഴെ വീഴാന്‍ ഒന്നുരണ്ടു ശ്രമം നിഫ്റ്റി നടത്തുകയുണ്ടായി. എന്നാല്‍ ഈ സോണില്‍ ശക്തമായ പിന്തുണ സൂചികയ്ക്ക് തുടരെ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രേഡര്‍മാര്‍ ക്ഷമയോടെ കാത്തുനില്‍ക്കണം. മാര്‍ക്കറ്റ് 18,150 -ന് മുകളിലോ 17,800 -ന് താഴെയോ ചെല്ലുകയാണെങ്കില്‍ മാത്രം നീക്കങ്ങള്‍ നടത്തുക.

Also Read: 12,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വളര്‍ന്നത് 34 ലക്ഷത്തിലേക്ക്; നോക്കുന്നോ ഈ മ്യൂച്വല്‍ ഫണ്ട്Also Read: 12,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വളര്‍ന്നത് 34 ലക്ഷത്തിലേക്ക്; നോക്കുന്നോ ഈ മ്യൂച്വല്‍ ഫണ്ട്

അജിത് മിശ്ര - ടെക്‌നിക്കല്‍ റിസര്‍ച്ച്, റെലിഗയര്‍ ബ്രോക്കിങ്

ആഗോള വിപണികള്‍ ഉണര്‍ന്നെങ്കിലും ഇന്ത്യന്‍ വിപണി ഇപ്പോഴും ജാഗ്രതയോടെയാണ് ചലിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റ് ഉണരണമെങ്കില്‍ നിഫ്റ്റി 18,100 മാര്‍ക്ക് പിന്നിടണം. അതുകൊണ്ട് ഇക്കാലയളവില്‍ ട്രേഡര്‍മാര്‍ പോസിഷനുകള്‍ പരിമിതപ്പെടുത്തണം. ഹെഡ്ജ് ചെയ്യുന്ന രീതിയില്‍ വേണം ട്രേഡര്‍മാര്‍ നീക്കങ്ങള്‍ നടത്തേണ്ടതും.

രൂപക് ദേ - സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്

പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി 50-EMA (Exponential Moving Average) -യ്ക്ക് താഴെയാണുള്ളത്. ബെയറിഷ് ട്രെന്‍ഡ് തുടരുന്നുവെന്ന സൂചനയാണിത്. 18,300 സോണില്‍ പ്രതിരോധവും 17,800 സോണില്‍ പിന്തുണയും കാണാം. ഏതു ദിശയില്‍ ബ്രേക്കൗട്ട് നടക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും നിഫ്റ്റിയുടെ മുന്നോട്ടുള്ള ട്രെന്‍ഡ്.

 

English summary

Nifty Creates Doji Candle On The Weekly Charts? What Should Traders Do In The Upcoming Week, Analysts Say

Nifty Creates Doji Candle On The Weekly Charts? What Should Traders Do In The Upcoming Week, Analysts Say. Read in Malayalam.
Story first published: Saturday, January 14, 2023, 9:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X