ദില്ലി: ചാണകത്തില്‍ നിന്നുള്ള വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ പെയിന്റ് അവതരിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിന്‍ ഗഡ്കരി. വേദിക് എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസാണ് നിര്‍മ്മിക്കുന്നത്.

രാജ്യത്ത് ചാണകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആദ്യത്തെ പെയിന്റാണിതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡ്സ്ട്രീസ് അറിയിച്ചു. കൂടാതെ ഇത് ചെലവ് കുറഞ്ഞതും ദുര്ഗന്ധമില്ലാത്തതുമാണെന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഖാദി വ്യക്തമാക്കി. ഖാദി പ്രകൃതിക് വിഭാഗത്തിലാണ് ഉത്പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉത്പന്നമായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഖാദി പ്രാകൃത പെയിന്റ് രണ്ട് രൂപങ്ങളില്‍ ലഭ്യമാണ് - ഡിസ്റ്റെംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ്. ഖാദി പ്രാകൃത പെയിന്റിന്റെ ഉത്പാദനം കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ വീക്ഷണവുമായി യോജിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം തുടങ്ങിയ ഹെവി ലോഹങ്ങളില്‍ വിമുക്തമാണ് പെയിന്റ്.
ആന്റി ഫംഗസ്, ആന്റി ബാക്ടീരിയല്‍ ഗൂണങ്ങളും ഇതിന്റെ പ്രത്യേകതയാണ്. സാങ്കേതിക കൈമാറ്റത്തിലൂടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സുസ്ഥിര പ്രാദേശിക തൊഴില്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. ദില്ലി, മുംബൈ, ഗാസിയബാദ് എന്നിവിടങ്ങളിലെ ലാബുകളിലാണ് ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
