2021ന്റെ തുടക്കത്തിൽ തന്നെ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ആസ്ഥാനമായ, ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല 2021 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. തിങ്കളാഴ്ച നടന്ന ഇന്ത്യൻ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

23 വർഷം പഴക്കമുള്ള കാർ നിർമ്മാണ ഫാക്ടറി അടച്ചു പൂട്ടാൻ ഒരുങ്ങി ഹോണ്ട23 വർഷം പഴക്കമുള്ള കാർ നിർമ്മാണ ഫാക്ടറി അടച്ചു പൂട്ടാൻ ഒരുങ്ങി ഹോണ്ട

ധാരാളം ഇന്ത്യൻ കമ്പനികളും ഇലക്ട്രിക് വാഹന മേഖലയിലേയ്ക്ക് തിരിയുന്നുണ്ടെന്നും അത് സാങ്കേതികമായി ടെസ്‌ലയെപ്പോലെ തന്നെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌ല ആദ്യം വിൽപ്പനയിലൂടെ പ്രവർത്തനം ആരംഭിക്കുമെന്നും തുടർന്ന് കാറുകളോടുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കി അസംബ്ലി, നിർമ്മാണം എന്നിവ പോലുള്ള കാര്യങ്ങൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

2021ന്റെ തുടക്കത്തിൽ തന്നെ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോ നിർമാണ കേന്ദ്രമായി മാറുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു. 2021 ൽ കമ്പനി ഇന്ത്യയിൽ എത്തുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഒക്ടോബറിൽ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. "അടുത്ത വർഷം ഉറപ്പാണ്," എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി എലോൺ മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ...? റെനോ ആണ് ലക്ഷ്യമെങ്കില്‍ ഉടന്‍ വാങ്ങണം; ജനുവരിയില്‍ 28,000 വരെ കൂടുംകാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ...? റെനോ ആണ് ലക്ഷ്യമെങ്കില്‍ ഉടന്‍ വാങ്ങണം; ജനുവരിയില്‍ 28,000 വരെ കൂടും

ഇന്ത്യയിലെത്തുന്ന ആദ്യത്തെ മോഡൽ താങ്ങാനാവുന്ന വില വിഭാ​ഗത്തിൽ വരുന്ന ടെസ്‌ല മോഡൽ 3 ആയിരിക്കുമെന്ന് ചില സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ബുക്കിംഗ് ആരംഭിക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ അടുത്ത വർഷം രണ്ടാം പകുതിയോടെ മാത്രമേ വിൽപ്പന നടക്കൂവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.

English summary

Nitin Gadkari says Tesla will arrive in India as early as 2021 | 2021ന്റെ തുടക്കത്തിൽ തന്നെ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി

Gadkari added that India will become an automaker in five years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X