ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2020 ജനുവരി മുതൽ എൻഇഎഫ്ടി അഥവാ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഓൺലൈൻ ഇടപാടുകൾക്കായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ആർടിജിഎസ്, എൻഇഎഫ്ടി എന്നിങ്ങനെ ഇന്റർ ബാങ്ക് പണ കൈമാറ്റത്തിന് രണ്ട് സംവിധാനങ്ങളാണുള്ളത്. ഈ രണ്ട് സംവിധാനങ്ങളും ആർബിഐയുടെ നിയന്ത്രണത്തിൻ കീഴിലാണുള്ളത് പരിപാലിക്കുന്നു.
റിസർവ് ബാങ്കിന്റെ പ്രസ്താവന
കാര്യക്ഷമവും സൗകര്യപ്രദവും സുരക്ഷിതവും അത്യാധുനിക പേയ്‌മെന്റ് സംവിധാനങ്ങൾ സ്ഥാപിക്കുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നും ഈ ശ്രമങ്ങളുടെ ഫലമായി റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
വളർച്ച
2018 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മൊത്തം നോൺ ക്യാഷ് റീട്ടെയിൽ പേയ്‌മെന്റിന്റെ 96 ശതമാനവും ഡിജിറ്റൽ പേയ്‌മെന്റുകളാണ്. ഇതേ കാലയളവിൽ, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനങ്ങൾ യഥാക്രമം 252 കോടി, 874 കോടി ഇടപാടുകൾ അഥവാ യഥാക്രമം 20%, 263% വളർച്ചയാണ് നേടിയത്.
എസ്ബിഐ
ആർടിജിഎസ്, നെഫ്റ്റ് എന്നിവ വഴി ഓൺലൈൻ പണ കൈമാറ്റത്തിന് ട്രാൻസാക്ഷൻ ചാർജ് ഈടാക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ നേരത്തെ തീരുമാനിച്ചിരുന്നു. ഡിജിറ്റൽ മാർഗങ്ങളിലൂടെ ആർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾ സൗജന്യമാണെങ്കിലും, ശാഖകൾ വഴിയുള്ള ഈ സേവനത്തിന് ചെറിയ നിരക്ക് ഈടാക്കുന്നുണ്ട്.
ഫീസ് നിരക്കുകൾ
10,000 രൂപ വരെയുള്ള നെഫ്റ്റ് ഇടപാടുകൾക്ക് 2 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടിന്, എസ്‌ബിഐ 20 രൂപയും ജിഎസ്ടിയും ഈടാക്കും. 2 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള ആർടിജിഎസ് ഇടപാടിന് ഉപഭോക്താവ് 20 രൂപയും ജിഎസ്ടിയും നൽകണം. ലക്ഷത്തിന് മുകളിലുള്ള ആർടിജിഎസ് ഇടപാടിന് 40 രൂപയും ജിഎസ്ടിയും ഈടാക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
