മൂന്നിലൊന്നിൽ കൂടുതൽ ഇന്ത്യൻ കുടുംബങ്ങളിലും ഒരാഴ്ച്ചത്തേയ്ക്ക് പോലുമുള്ള അവശ്യ വസ്തുക്കൾ ഇല്ലെന്നും മറ്റ് സഹായങ്ങളില്ലാത്തതിനാൽ ദാരിദ്രം അനുഭവിക്കേണ്ടി വരുമെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി ഗാർഹിക സർവേ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഗാർഹിക വരുമാനത്തിൽ ലോക്ക്ഡൌണിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിൽ 84% കുടുംബങ്ങൾക്കും പ്രതിമാസ വരുമാനത്തിൽ കുറവുണ്ടായതായും രാജ്യത്തെ തൊഴിൽ ചെയ്യുന്നവരിൽ നാലിലൊന്ന് പേരും തൊഴിലില്ലാത്തവരായി മാറിയെന്നും കണ്ടെത്തി.
പിന്തുണ ആവശ്യം
ഇന്ത്യയിലുടനീളം, 34% കുടുംബങ്ങൾക്ക് അധിക സഹായങ്ങളില്ലാതെ ഒരാഴ്ചയിൽ കൂടുതൽ ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ താഴെ തട്ടിലുള്ളവർക്ക് അടിയന്തരമായി പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവ് കുത്തനെ വർദ്ധിക്കുന്നതും കടുത്ത ദാരിദ്ര്യവും തടയുന്നതിന് പെട്ടെന്ന് തന്നെ പണത്തിന്റെ വിതരണം ആവശ്യമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
തൊഴിലില്ലായ്മ
സിഎംഐഇയുടെ ത്രൈമാസ ഉപഭോക്തൃ പിരമിഡ്സ് ഹൌസ്ഹോൾഡ് സർവേ (സിപിഎച്ച്എസ്) പ്രകാരം, മെയ് 5 വരെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 25.5 ശതമാനമായി കുത്തനെ ഉയർന്നതായി പഠനം കണ്ടെത്തി. തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നതോടെ ഗാർഹിക വരുമാനത്തിലും കനത്ത ഇടിവുണ്ടായതായി പഠനം കണ്ടെത്തി.
സംസ്ഥാനങ്ങൾ
നഗര-ഗ്രാമീണ മേഖലകളെക്കുറിച്ചും പഠനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 65% നഗരപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഒരാഴ്ചത്തേയ്ക്ക് വേണ്ടത്ര സാധനങ്ങൾ കൈവശമുണ്ട്. എന്നാൽ 54% ഗ്രാമീണ കുടുംബങ്ങളിൽ മാത്രമേ ഒരാഴ്ച്ചത്തേയ്ക്ക് ആവശ്യമായ വസ്തുക്കളും ഉള്ളൂ. ചില സംസ്ഥാനങ്ങളെയാണ് ഈ സ്ഥിതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ബീഹാർ, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ഡൽഹി, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ബാധിച്ചിരിക്കുന്നത്.
പഠനം നടത്തിയത് ആരൊക്കെ?
സിഎംഐഇയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ കൃഷ്ണൻ, ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലെ പ്രൊഫസർ മരിയൻ ബെർട്രാൻഡ്, പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ ഹെതർ ഷോഫീൽഡ് എന്നിവർ ചേർന്നാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications