മറ്റ് രാജ്യങ്ങൾ കണ്ടുപഠിക്കണം വിയറ്റ്നാമിനെ, ഇവർ കൊവിഡിനെ നേരിട്ട്, വളർച്ച കൈവരിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 ന്റെ ആദ്യ കേസ് ചൈന പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ, വിയറ്റ്നാം 100 മില്യൺ പൗരന്മാരിലെ രോഗ ബാധിതരെയും അവരുമായി സമ്പർഗത്തിൽ വന്നവരെയും കണ്ടെത്തി. ഇത്തരത്തിലുള്ള ദ്രുതഗതിയിലുള്ള ഇടപെടൽ വിയറ്റ്നാമിലെ കൊവിഡ് ബാധിത മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലെത്താൻ സഹായിച്ചു. ഒരു മില്യണിൽ ഒരാൾ എന്ന നിലയിലാണ് വിയറ്റ്നാമിലെ കൊവിഡ് മരണ നിരക്ക്.

 

വിയറ്റ്നാം വളർച്ചയിൽ

വിയറ്റ്നാം വളർച്ചയിൽ

വൈറസ് വ്യാപനം തടയാൻ കഴിഞ്ഞതോടെ വിയറ്റ്നാമിലെ ബിസിനസുകൾ വീണ്ടും തുറക്കാൻ അനുവദിച്ചു. ഇതോടെ വിയറ്റ്നാം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. വിയറ്റ്നാം 3% വാർഷിക വേഗതയിലാണ് വളരുന്നത്. ആഗോള വ്യാപാരത്തിൽ തകർച്ചയുണ്ടായിട്ടും റെക്കോർഡ് വ്യാപാര മിച്ചമാണ് രാജ്യത്തെ വളർച്ചയെ നയിക്കുന്നത്.

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നടിയാന്‍ സാധ്യത; വന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ലോകബാങ്ക്ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നടിയാന്‍ സാധ്യത; വന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ലോകബാങ്ക്

ഏഷ്യൻ അത്ഭുതങ്ങൾ

ഏഷ്യൻ അത്ഭുതങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വളർച്ച കൈവരിച്ച "ഏഷ്യൻ അത്ഭുതങ്ങൾ" ആണ് ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ. ഏറ്റവും സമീപകാലത്ത് ചൈനയും കയറ്റുമതിയിലും പവർഹൌസുകളും നിർമ്മിച്ച് ദാരിദ്ര്യത്തിൽ നിന്ന് സ്വയം ഉയർന്നു. ഇപ്പോൾ, വിയറ്റ്നാം അതേ പാതയാണ് പിന്തുടരുന്നത്, പക്ഷേ വളരെ ബുദ്ധിമുട്ടുള്ള ഒരു യുഗമാണിത്.

ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ

സാമ്പത്തിക വളർച്ച

സാമ്പത്തിക വളർച്ച

വർദ്ധിച്ചുവരുന്ന വ്യാപാരവും നിക്ഷേപ പ്രവാഹങ്ങളും ഉള്ള ദ്രുതഗതിയിലുള്ള ആഗോളവൽക്കരണത്തിന്റെ യുഗം അവസാനിച്ചു. ലോകമെമ്പാടും സാമ്പത്തിക വളർച്ച മന്ദഗതിയിലാണ്. യഥാർത്ഥ ഏഷ്യൻ അത്ഭുതങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒരു ചരിത്രമല്ല വിയറ്റ്നാമിന്റേത് എങ്കിലും തുടർച്ചയായ അഞ്ച് പതിറ്റാണ്ടുകളായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണിത്. പ്രധാനമായും കയറ്റുമതി ഉൽ‌പാദനമാണ്. കയറ്റുമതി വളർച്ച ശരാശരി 20 ശതമാനത്തോളമാണ്. ഇക്കാലത്ത് വളർന്നുവരുന്ന രാജ്യങ്ങളുടെ ശരാശരിയുടെ ഇരട്ടിയാണ്. മൂന്ന് പതിറ്റാണ്ടായി വിയറ്റ്നാം സമാനമായ വേഗത നിലനിർത്തുന്നു. 2010 കളിൽ ആഗോള വ്യാപാരം ഇടിഞ്ഞപ്പോൾ പോലും, വിയറ്റ്നാമിന്റെ കയറ്റുമതി പ്രതിവർഷം 16% വർദ്ധിച്ചു, ഇത് വളർന്നു വരുന്ന ലോക ശരാശരിയുടെ മൂന്നിരട്ടിയാണ്.

ശരാശരി വരുമാനം

ശരാശരി വരുമാനം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, വിയറ്റ്നാമിന്റെ ശരാശരി വരുമാനം അഞ്ചിരട്ടിയായി 3,000 ഡോളറായി ഉയർന്നു. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ മറികടക്കുന്ന ഒന്നാണ്. വിയറ്റ്നാമിന്റെ വികസന ഘട്ടത്തിൽ രാജ്യത്തെ ദാരിദ്ര്യത്തിൽ കഴിയുന്ന ജനസംഖ്യയുടെ പങ്ക് വളരെ കുറവാണ്. അടിസ്ഥാന സൌകര്യങ്ങളുടെ ഗുണനിലവാരം അസാധാരണമാംവിധം ഉയർന്നതാണ്.

എടിഎം വഴി കാശ് മാത്രമല്ല അരിയും കിട്ടും, അതും സൌജന്യമായിഎടിഎം വഴി കാശ് മാത്രമല്ല അരിയും കിട്ടും, അതും സൌജന്യമായി

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

വിയറ്റ്നാം വിദേശികളുടെ പണം കയറ്റുമതി ഉൽ‌പാദനത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപം വിയറ്റ്നാമിലെ ജിഡിപിയുടെ ശരാശരി 6 ശതമാനത്തിലധികമാണ്, ഇത് വളർന്നുവരുന്ന ഏതൊരു രാജ്യത്തിന്റെയും ഏറ്റവും ഉയർന്ന നിരക്കാണ്. ഇതിൽ ഭൂരിഭാഗവും ഫാക്ടറികളിലേക്കും അനുബന്ധ അടിസ്ഥാന സൌകര്യങ്ങളിലേക്കും പോകുന്നു. ഇതിൽ ഭൂരിഭാഗവും ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്.

കുറഞ്ഞ വേതനം

കുറഞ്ഞ വേതനം

കുറഞ്ഞ വേതനം തേടി ചൈന വിട്ടുപോകുന്ന കയറ്റുമതി നിർമ്മാതാക്കളുടെ പ്രിയപ്പെട്ട സ്ഥലമായി വിയറ്റ്നാം മാറി. അടുത്ത ദശകങ്ങളിൽ കുത്തനെ വർധനവുണ്ടായിട്ടും, വേതനം ഇപ്പോഴും ചൈനയുടേതിന്റെ പകുതിയാണ്, കൂടാതെ തൊഴിലാളികൾ നല്ല വിദ്യാഭ്യാസമുള്ളവരാണ്.

വളർച്ച തുടരാം

വളർച്ച തുടരാം

ലോകമെമ്പാടുമുള്ള വളർച്ച മന്ദഗതിയിലായ ഈ സമയത്ത് വിയറ്റ്നാമിന് അത്ഭുത പാതയിൽ തുടരാൻ കഴിയുമോ എന്നതാണ് ചോദ്യം. ഒരുപക്ഷേ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഒരു രാജ്യവും ആഗോള കയറ്റുമതിയുടെ പങ്ക് വിയറ്റ്നാമിനേക്കാൾ വർദ്ധിപ്പിച്ചിട്ടില്ല. സ്വന്തം തൊഴിൽ പ്രായത്തിലുള്ള ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെങ്കിലും, മിക്ക വിയറ്റ്നാമികളും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്, അതിനാൽ തൊഴിലാളികളെ നഗര ഫാക്ടറി ജോലികളിലേക്ക് മാറ്റുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടരാം.

English summary

Other Countries Need To Learn From Vietnam, How Did They Deal With Covid? Economy Is In Growth | മറ്റ് രാജ്യങ്ങൾ കണ്ടുപഠിക്കണം വിയറ്റ്നാമിനെ, ഇവർ കൊവിഡിനെ നേരിട്ട്, വളർച്ച കൈവരിക്കുന്നത് എങ്ങനെ?

Businesses in Vietnam were allowed to reopen after the virus was prevented from spreading. With this, Vietnam became the fastest growing economy in the world. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X