ഇന്ത്യയുമായി ഒരു വ്യാപാരവും ഇപ്പോൾ സാധ്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; കടുത്ത പ്രതിസന്ധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി/ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് പാകിസ്താന്‍ ആലോചിക്കുന്നു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പരുത്തി എത്താത്തത് വസ്ത്രനിര്‍മാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

ഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ

അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുമായി ഒരു വ്യാപാരവും സാധ്യമല്ലെന്നാണ് പാകിസ്താന്‍ പ്രധാനന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങള്‍...

കടുത്ത പ്രതിസന്ധിയില്‍

കടുത്ത പ്രതിസന്ധിയില്‍

പാകിസ്താനിലെ വസ്ത്ര നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകാത്ത സ്ഥിതിയാണ്. ഇന്ത്യയില്‍ നിന്ന് പരുത്തി ഇറക്കുമതി അനുവദിക്കണം എന്ന് ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്ന് വലിയ ആവശ്യം ഉയര്‍ന്നിരുന്നു.

ഞെട്ടിച്ച പ്രഖ്യാപനം

ഞെട്ടിച്ച പ്രഖ്യാപനം

ഇതിനിടെയാണ് പാകിസ്താന്റെ പുതിയ ധനമന്ത്രി പമദ് അസര്‍ ഒരു പ്രഖ്യാപനം നടത്തിയത്. പഞ്ചസാരയും പരുത്തിയും നൂലും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കും എന്നതായിരുന്നു അത്. 2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തിന് പിറകെയായിരുന്നു പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

എക്കണോമിക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

എക്കണോമിക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

പരുത്തിയുടേയും പരുത്തി നൂലിന്റേയും പഞ്ചസാരയുടേയും ലഭ്യത വലിയ പ്രശ്‌നമായിരിക്കുകയാണ് പാകിസ്താനില്‍. ഈ സാഹചര്യത്തിലാണ് ഇവ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുക എന്ന നിര്‍ദ്ദേശം എക്കണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ മന്ത്രിസഭ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം

മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി സാധ്യമല്ലെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മറ്റ് വഴികള്‍ തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഇവ ഇറക്കുമതി ചെയ്യാനുള്ള വഴികള്‍ കണ്ടെത്താന്‍ വ്യവസായ മന്ത്രാലയത്തോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

ഇന്ത്യയില്‍ നിന്ന് പരുത്തിയും പരുത്തി നൂലും ഇറക്കുമതി ചെയ്യാനുള്ള നിര്‍ദ്ദേശം തള്ളിയ നടപടിയില്‍ പാകിസ്താനിലെ ടെക്‌സ്റ്റൈല്‍ മേഖല കടുത്ത നിരാശയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ വസ്ത്രവ്യവസായ മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്നാണ് പ്രതികരണം.

ആവശ്യം

ആവശ്യം

കൊവിഡ് വളരെയധികം ബാധിച്ചിരിക്കുകയാണ് പാകിസ്താനിലെ വസ്ത്ര കയറ്റുമതി മേഖല. ഈ സാഹചര്യത്തിലാണ് തീരുവ രഹിതമായ പരുത്തി നൂല്‍ ഇറക്കുമതി വേണം എന്ന ആവശ്യം മേഖലയിലുളളവര്‍ ഉന്നയിച്ചത്. എന്തായാലും പാകിസ്താനിലെ സ്ഥിതി ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണണം.

മാറ്റമില്ലാതെ സ്വര്‍ണവില; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍മാറ്റമില്ലാതെ സ്വര്‍ണവില; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

ഡിജിറ്റൽ പണമിടപാട്: 2020ൽ ചൈനയെയും യുഎസിനെയും മറികടന്ന് ഇന്ത്യഡിജിറ്റൽ പണമിടപാട്: 2020ൽ ചൈനയെയും യുഎസിനെയും മറികടന്ന് ഇന്ത്യ

English summary

Pakistan says no trade with India under current circumstances, textile industry upset

Pakistan says no trade with India under current circumstances, textile industry upset
Story first published: Saturday, April 3, 2021, 22:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X