2016ന്റെ അവസാനം നോട്ട് നിരോധന സമയത്ത് പോലും സാധിക്കാത്ത കാര്യമാണ് ഇന്ത്യയിലെ കൊവിഡ് -19 മഹാമാരി സമയത്ത് സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടിലേയ്ക്ക് നീങ്ങുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കൊറോണ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ കള്ളപ്പണത്തിന്റെ ഉപയോഗം രാജ്യത്ത് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 15000 പേരിൽ നടത്തിയ സർവ്വേ റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളിതാ..
സർവ്വേ റിപ്പോർട്ട്
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ സർവേ പ്രകാരം, 2019 മുതൽ 2020 വരെ നോട്ട് ഇടപാടുകൾക്ക് മുൻഗണന നൽകുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. കാരണം കൊവിഡ് -19 മഹാമാരി ലോക്ക്ഡൌൺ സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ആളുകൾ കൂടുതലും ഓൺലൈൻ സ്റ്റോറുകളെ ആശ്രയിച്ചാണ് അവശ്യ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത്. ഈ സമയത്ത് ഡിജിറ്റൽ പണമിടപാട് ആണ് ആളുകൾ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ ഇടപാട്
ഇന്ത്യയിലെ 300 ജില്ലകളിലായി 15,000 വ്യക്തികളിലാണ് സർവേ നടത്തിയത്. 2020ൽ 14% പൗരന്മാരും അവരുടെ പ്രതിമാസ അവശ്യ സാധനങ്ങളുടെ വാങ്ങലിൽ 50-100 ശതമാനം വരെ ഓൺലൈനായി നടത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളുടെ അളവ് വർദ്ധിക്കുക മാത്രമല്ല, ഇടപാടുകളുടെ രീതിയിൽ പോലും മാറ്റങ്ങൾ വന്നതായി സർവേ കണ്ടെത്തി.
പണ ഉപയോഗം
വീട്ടു ജോലിക്കാർക്ക് ശമ്പളം നൽകുമ്പോഴോ പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ മാത്രമാണ് പലരും നോട്ട് ഉപയോഗിച്ചതെന്ന് സർവ്വേയിൽ പങ്കെടുത്തവർ പ്രതികരിച്ചു. വാടക നൽകുമ്പോഴും വസ്തു വാങ്ങുമ്പോഴും വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും പണം നൽകിയതായി 3% പേർ മാത്രമാണ് വ്യക്തമാക്കിയത്. 7% ആളുകൾ കൈക്കൂലി പണമായി കൊടുത്തതായും അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ പേയ്‌മെന്റിൽ വർദ്ധനവ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർധനവിന് സാക്ഷ്യം വഹിച്ചതായി ലോക്കൽ സർക്കിൾസ് ചെയർമാൻ സച്ചിൻ തപാരിയ പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്, ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണം 3,434.56 കോടി രൂപയായി ഉയർന്നുവെന്നാണ്.
യുപിഐ ഇടപാട്
അഞ്ചു വർഷത്തിനുള്ളിൽ, ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ അളവിൽ 55.1 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 15.2 ശതമാനവും വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ 207 കോടി ഇടപാടുകളുമായി പുതിയ നാഴികക്കല്ല് പിന്നിട്ടതായി ലോക്കൽ സർക്കിൾ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
