ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ദശലകക്ഷത്തിലധികം പുതിയ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. രാജ്യത്ത് നിയോ ബാങ്കിംഗ് അവതരിപ്പിക്കുന്നതില്‍ പ്രശസ്തിയാര്‍ജിച്ച പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ്, ഏറ്റവുമധികം റുപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും ബാങ്ക് അക്കൗണ്ട് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്ഥാപനവുമാണ്.

 

വെള്ളി വില തുടര്‍ച്ചയായി താഴേക്ക്; കാരണം ഇതാണ്

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് വിസ വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും, ഇത് കാര്‍ഡുകളിലൂടെ പേയ്‌മെന്റ് സ്വീകരിക്കുന്ന എല്ലാ വ്യാപാരികളുമായും ഇടപാട് നടത്താന്‍ അവരെ പ്രാപ്തരാക്കുമെന്നാണ് പിപിബിഎല്ലിന്റെ പ്രതീക്ഷ. ഇതാദ്യമായി ബാങ്കിന്റെ ഉപഭാക്താക്കള്‍ക്ക് അവരുടെ വിസ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനും സാധിക്കും. ഒട്ടും വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള ഓപ്ഷനും ലഭിക്കും. ചിപ്പ് ചേര്‍ത്ത കാര്‍ഡുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ നടത്താനും ഇത് സഹായിക്കും.

ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്‌

സ്വർണ വിലയിൽ ചാഞ്ചാട്ടം; വീണ്ടും വില കുത്തനെ കുറഞ്ഞു, പവന് 30000ൽ താഴെ

57 ദശലക്ഷത്തിലധികം ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകളുള്ള പേയ്‌മെന്റ് ബാങ്കിന് ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഡെബിറ്റ് കാര്‍ഡുണ്ട്. അര ബില്യണ്‍ ഇന്ത്യക്കാരെ മുഖ്യധാരാ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ബാങ്ക് ഇപ്പോള്‍. ഈ വേളയില്‍ വിസയുമായി പങ്കാളികളാകുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്നും പേടിഎം പേയ്‌മെന്റസ് ബാങ്ക് ലിമിറ്റഡ് സിഇഒ & മാനേജിംഗ് ഡയറക്ടര്‍ സതീഷ് കുമാര്‍ ഗുപ്ത അറിയിച്ചു. ഈ പങ്കാളിത്തം ബാങ്കിന്റെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വിസ ഡെബിറ്റ് കാര്‍ഡുകളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നതിനും പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി ബാങ്കിംഗിലേക്ക് കടന്നുവന്ന ആളുകള്‍ക്ക് പരിചിതമായതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ഡെബിറ്റ് കാര്‍ഡുകള്‍ തന്നെയാണെന്ന് വിസയുടെ ഇന്ത്യ & ദക്ഷിണേഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി.ആര്‍. രാമചന്ദ്രന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

English summary

ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്‌

paytm payments bank to issue visa debit cards to customers.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X