പേടിഎം ഉപയോക്താക്കൾക്ക് രണ്ട് ലക്ഷം വരെ ഇൻസ്റ്റന്റ് വായ്പ: രണ്ട് മിനിറ്റിൽ പണം അക്കൌണ്ടിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഉപയോക്താക്കൾക്ക് പുതിയ ഓഫറുമായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഫിനാൻസ് പ്ലാറ്റ്ഫോമായ പേടിഎം. 1 ദശലക്ഷം ഉപഭോക്താക്കൾക്ക് വായ്പാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇൻസ്റ്റന്റ് വായ്പയാണ് അവതരിപ്പിച്ചിട്ടുള്ളത്. വർഷം മുഴുവനം 24 മണിക്കൂർ സമയവും ലഭ്യമാകുന്ന തരത്തിലാണ് വായ്പ സജ്ജീകരിച്ചിട്ടുള്ളത്. ഈ സേവനം പേടിഎം ഉപയോക്താക്കളെ 2 മിനിറ്റിനുള്ളിൽ വായ്പ നേടാനും സഹായിക്കുന്നു. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പേടിഎം അറിയിപ്പിൽ പറഞ്ഞു.

 

വനിത സഹകരണ സംഘങ്ങള്‍ക്ക് 6% പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ വായ്പ; പദ്ധതി ഉദ്ഘാടനം മന്ത്രി ചെയ്തു

ആർക്കെല്ലാം ലഭിക്കും

ആർക്കെല്ലാം ലഭിക്കും

"ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എൻ‌ബി‌എഫ്‌സി) സാങ്കേതികവിദ്യയും വിതരണ പങ്കാളിയുമാണ് പേടിഎം. ചെറുകിട ബിസിനസ്സ് ഉടമകൾ, പ്രൊഫഷണലുകൾ, ശമ്പളക്കാരായ വ്യക്തികൾ എന്നിവർക്ക് വായ്പാ സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുക്കാൻ സഹായിക്കുന്നതായിരിക്കും ഇതെന്ന് പേടിഎം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വായ്പാ നൽകുന്നത്

വായ്പാ നൽകുന്നത്

പേടിഎമ്മിന്റെ ഇൻസ്റ്റന്റ് വ്യക്തിഗത വായ്പ സംരംഭത്തിലെ വായ്പകൾ എൻ‌ബി‌എഫ്‌സികളും ബാങ്കുകളുമാണ് പ്രോസസ്സ് ചെയ്യുകയും വിതരണം ചെയ്യുന്നത്. ഇത് ഔപചാരിക സാമ്പത്തിക വിപണിയുടെ പരിധിയിലേക്ക് ഉപഭോക്താക്കളെ കൊണ്ടുവരുമെന്നും പരമ്പരാഗത ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് പ്രവേശനമില്ലാത്ത ചെറിയ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള വ്യക്തികളെ ശാക്തീകരിക്കാൻ സഹായിക്കുമെന്നും പേടിഎം സാക്ഷ്യപ്പെടുത്തുന്നു.

രണ്ട് ലക്ഷം വരെ

രണ്ട് ലക്ഷം വരെ

വായ്പയ്ക്കായി നേരിട്ട് രേഖകൾ സമർപ്പിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണമേന്മ. വായ്പാ അപേക്ഷയ്ക്കും വിതരണത്തിനുമായി പേടിഎം മുഴുവൻ പ്രക്രിയകളും ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സേവന നിർദ്ദേശം പേടിഎമ്മിന്റെ ടെക് പ്ലാറ്റ്‌ഫോമിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ബാങ്കുകളെയും എൻ‌ബി‌എഫ്‌സികളെയും 2 മിനിറ്റിനുള്ളിൽ വായ്പാ നടപടികൾ പൂർത്തിയാക്കാൻ പ്രാപ്‌തമാക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഇൻസ്റ്റന്റ് വായ്പ പദ്ധതി പ്രകാരം, പേടിഎം ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. ശമ്പളം ലഭിക്കുന്ന വ്യക്തികൾക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും പ്രൊഫഷണലുകൾക്കും 2 ലക്ഷം രൂപ വരെയും വായ്പ ഇനത്തിൽ ലഭിക്കും.

 തിരിച്ചടവ് എങ്ങനെ...

തിരിച്ചടവ് എങ്ങനെ...

18-36 മാസത്തെ തിരിച്ചടവ് കാലാവധിയോടെയാണ് വായ്പകൾ അനുവദിക്കുന്നത്. കാലാവധി അനുസരിച്ച് ഇഎംഐ നിർണ്ണയിക്കപ്പെടുമെന്നും പേടിഎം പറഞ്ഞു. യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിന് കീഴിലുള്ള പേഴ്സണൽ ലോൺ ടാബിലൂടെ വായ്പ നേടാനും പേടിഎം അപ്ലിക്കേഷനിൽ നിന്ന് നേരിട്ട് അവരുടെ വായ്പ അക്കൗണ്ട് നിയന്ത്രിക്കാനും സാധിക്കും. ഈ സേവനം സുഗമമാക്കുന്നതിന് കമ്പനി വിവിധ എൻ‌ബി‌എഫ്‌സികളുമായും ബാങ്കുകളുമായും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ, തിരഞ്ഞെടുത്ത 400 ൽ അധികം ഉപഭോക്താക്കൾക്ക് പേടിഎം വ്യക്തിഗത വായ്പകൾ വിതരണം ചെയ്തുിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യക്തിഗത വായ്പ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

വായ്പാ ഫലപ്രദം

വായ്പാ ഫലപ്രദം

സ്വയം തൊഴിലാളിലന്വേഷകർക്ക് വ്യക്തിഗത ഇൻസ്റ്റന്റ് വായ്പകൾ ലഭ്യമാക്കാനാണ് ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് വ്യക്തികൾക്കും യുവ പ്രൊഫഷണലുകൾക്കും പുതിയതും അടിയന്തിര ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് ഹ്രസ്വകാല മുതൽ ഇടത്തരം വ്യക്തിഗത വായ്പകൾ ആവശ്യമുള്ള യുവ പ്രൊഫഷണലുകൾക്കും വിഭവങ്ങളുടെ അഭാവം സ്വപ്‌നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

English summary

Paytm rolls out instant loan upto 20 lakh within 2 minutes

Paytm rolls out instant loan upto 20 lakh within 2 minutes
Story first published: Thursday, January 7, 2021, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X