പെട്രോൾ പമ്പിലെ തട്ടിപ്പുകൾ: പറ്റിക്കപ്പെടാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരുന്ന ഇന്ധന വില എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ധന വില കുറയ്ക്കാൻ ഒരിയ്ക്കലും നിങ്ങൾക്ക് ആകില്ല. എന്നാൽ കാശു കൊടുത്തു വാങ്ങുന്ന ഓരോ തുള്ളി ഇന്ധനവും നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പെട്രോൾ, ഡീസൽ പമ്പുകളിൽ വ്യാപകമായ ഇന്ധന തട്ടിപ്പ് ഒഴിവാക്കാൻ ചില ടിപ്പുകൾ ഇതാ..

 

പരിചയമുള്ള പമ്പുകൾ

പരിചയമുള്ള പമ്പുകൾ

എല്ലായ്പ്പോഴും പരിചയമുള്ള പമ്പുകളിൽ നിന്നോ സ്ഥിരമായി ഇന്ധനം വാങ്ങുന്ന പമ്പുകളിലോ മാത്രം കയറുക. നിങ്ങൾ തൊഴിലാളികളുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിയാത്ത പല രഹസ്യങ്ങളും ചിലപ്പോൾ അവരിൽ നിന്ന് ലഭിച്ചേക്കാം. തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഒരു പരിധി വരെ സഹായിച്ചേക്കാം.

ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ വില വീണ്ടും കൂടി, പെട്രോൾ വിലയിൽ മാറ്റമില്ല

സ്റ്റാർട്ട്-സ്റ്റോപ്പ് തട്ടിപ്പ്

സ്റ്റാർട്ട്-സ്റ്റോപ്പ് തട്ടിപ്പ്

വാഹന ഉടമകളെ കബളിപ്പിക്കാൻ പമ്പുകൾ ഉപയോഗിക്കുന്ന ഒരു സാധാരണ രീതിയാണ് സ്റ്റാർട്ട്-സ്റ്റോപ്പ് തട്ടിപ്പ്. ഉദാഹരണത്തിന്, നിങ്ങൾ 1,500 രൂപയ്ക്ക് ഇന്ധനം ആവശ്യപ്പെട്ടാൽ ജോലിക്കാരൻ 500 രൂപയ്ക്ക് മാത്രം ഇന്ധനം അടിയ്ക്കും. അതിന് ശേഷം തെറ്റ് മനസ്സിലാക്കി പിന്നീട് 1,000 രൂപയ്ക്ക് കൂടി മെഷീൻ പുന: സജ്ജമാക്കുന്നതായി നടിക്കുകയും ചെയ്യുന്നു. ഇതുവഴി 1,500 രൂപ വിലമതിക്കുന്ന ഇന്ധനം നിങ്ങൾക്ക് ലഭിച്ചുവെന്ന ധാരണ നിങ്ങൾക്ക് ഉണ്ടാകുകയും ചെയ്യും.

ഓട്ടോ കട്ട്-ഓഫ്

ഓട്ടോ കട്ട്-ഓഫ്

നിങ്ങൾ‌ക്ക് നോസിൽ‌ ലോക്ക് ചെയ്‌ത് വിട്ടയയ്‌ക്കാൻ ജോലിക്കാരനോട് ആവശ്യപ്പെടാം. പമ്പുകളിൽ സാധാരണയായി ഒരു ഓട്ടോ കട്ട്-ഓഫ് സംവിധാനമുണ്ട്, അത് ആവശ്യമുള്ള അളവ് എത്തുമ്പോഴോ ടാങ്ക് നിറയുമ്പോഴോ വിതരണം അവസാനിപ്പിക്കുന്ന രീതിയാണ്.

ഡീസൽ വിലയിൽ വർദ്ധനവ്; പെട്രോൾ വിലയിൽ മാറ്റമില്ല, കേരളത്തിലെ ഇന്നത്തെ ഇന്ധന വില

അളവിൽ സംശയം തോന്നിയാൽ

അളവിൽ സംശയം തോന്നിയാൽ

നിങ്ങളടിക്കുന്ന ഇന്ധനത്തിന്റെ അളവിൽ സംശയം തോന്നിയാൽ ഇന്ധനം അളന്ന് പരിശോധിക്കാവുന്നതാണ്. പെട്രോൾ പമ്പുകളിൽ സാധാരണയായി 5 ലിറ്ററിന്റെ അളവ് പാത്രമുണ്ടായിരിക്കും. അളവി കുറവാണെങ്കിൽ നിങ്ങൾക്ക് ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

English summary

Petrol pump scams: Here are some tips to help you avoid scams | പെട്രോൾ പമ്പിലെ തട്ടിപ്പുകൾ: പറ്റിക്കപ്പെടാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Rising fuel prices are a concern for everyone. You will never be able to reduce fuel prices. But it is your responsibility to make sure that you are getting every drop of fuel you pay for.
Story first published: Tuesday, August 11, 2020, 16:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X