രണ്ടാം ഘട്ട ലോക്ക്ഡൌൺ: ഐടി കമ്പനികൾക്ക് പ്രവർത്തിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ലോക്ക്ഡൌണിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുമ്പോൾ, എല്ലാ ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കും ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഏപ്രിൽ 20 മുതൽ പ്രവർത്തിക്കാൻ അനുമതി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഐടി കമ്പനികൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഈ പരിധിയില്ല. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വാഹനങ്ങളും പുറത്തിറക്കാൻ അനുവാദമുണ്ട്.

സേവന മേഖലയെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നിർണായകമാണ്. ദേശീയ വളർച്ചയ്ക്ക് ഇത് പ്രധാനമാണ്. അതനുസരിച്ച്, ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ, ഐടി, ഐടി ഇതര സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അധ്യാപനം, വിദൂര പഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇനി രക്ഷയില്ല, ഈ കമ്പനികൾക്ക് എച്ച്1ബി വിസയ്ക്ക് വിലക്ക്ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇനി രക്ഷയില്ല, ഈ കമ്പനികൾക്ക് എച്ച്1ബി വിസയ്ക്ക് വിലക്ക്

രണ്ടാം ഘട്ട ലോക്ക്ഡൌൺ: ഐടി കമ്പനികൾക്ക് പ്രവർത്തിക്കാം

കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് ബിപിഎം, ജിസിസി, ഐടി വ്യവസായത്തിന്റെ 70 ശതമാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഐടി, ഐടിഇഎസ് വ്യവസായ സംഘടന നാസ്കോം പറഞ്ഞു. ശമ്പളച്ചെലവ് കുറയ്ക്കുന്നതിന്, നിയമപരമായ അവകാശങ്ങൾക്കൊപ്പം ജീവനക്കാർക്ക് മിനിമം വേതനം മാത്രം നൽകാൻ ഐടി കമ്പനികളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 മാർച്ച് 31 വരെ കോവിഡ് -19 അനുബന്ധ ലോക്ക്ഡൌൺ നടപടികൾ കണക്കിലെടുത്ത് "ശമ്പളത്തോടുകൂടിയ അവധിയിലായിരുന്ന" ജീവനക്കാരുടെ ശമ്പളച്ചെലവ് ഈടാക്കണമെന്ന് നാസ്കോം കഴിഞ്ഞ ആഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നികുതി ഇളവ് ഉൾപ്പെടെയുള്ള മറ്റ് ഇളവുകളും സൗകര്യങ്ങളും നാസ്കോം തേടിയിട്ടുണ്ട്.

കാർഷിക സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുന്നതിനൊപ്പം, നിർമാണം, വ്യാവസായിക യൂണിറ്റുകൾ, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾ, വ്യാവസായിക എസ്റ്റേറ്റുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയ മേഖലകൾക്കും ഏപ്രിൽ 20 മുതൽ മന്ത്രാലയം ഇളവുകൾ നൽകിയിട്ടുണ്ട്. അനുവദനീയമായ മേഖലകളിൽ തൊഴിലാളികളോട് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിലോ കണ്ടെയ്‌നർ സോണുകളിലോ ഏപ്രിൽ 20 മുതൽ നൽകുന്ന ഇളവുകൾ ബാധകമല്ലെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മെയ് 3 വരെയാണ് രണ്ടാം ഘട്ട ലോക്ക് ഡൌൺ രാജ്യത്ത് നീട്ടിയിരിക്കുന്നത്. ഏപ്രിൽ 20 വരെ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

തൊഴിലാളികളെ വെട്ടിക്കുറക്കാനൊരുങ്ങി പ്രശസ്ത ഐടി കമ്പനി കൊ​ഗ്നിസെന്റ് 

English summary

Phase II Lockdown: IT Companies Can Work | രണ്ടാം ഘട്ട ലോക്ക്ഡൌൺ: ഐടി കമ്പനികൾക്ക് പ്രവർത്തിക്കാം

All IT and IT related services and e-commerce companies are allowed to operate from April 20, when the second phase of the national lockdown begins today. Read in malayalam.
Story first published: Wednesday, April 15, 2020, 12:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X