ദില്ലി; സ്റ്റാര്‍ട് അപ് മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുവാനും നിലവിലെ ബിസിനസുകള്‍ വളര്‍ത്തുവാനുമായി 1000 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംരംഭകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംരഭകർക്ക് വേണ്ടി മാത്രമായി സ്റ്റാർട്ടപ്പ് ചാമ്പ്യൻസ് എന്ന പേരില്‍ ഒരു പരമ്പര ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾക്ക് മൂലധനക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ സുപ്രധാന നടപടികൾ സ്വീകരിക്കും. സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ മൂലധനം നൽകുന്നതിനായി രാജ്യം 1,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് ആരംഭിക്കും, പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും വളർത്താനും ഇത് സഹായിക്കും. ക്യാപിറ്റൽ സമാഹരിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്കുള്ള സഹായം ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. മുന്നോട്ട് പോകുമ്പോൾ ഗ്യാരണ്ടി നൽകിക്കൊണ്ട് ഡെറ്റ് ക്യാപിറ്റൽ ഉയർത്താൻ സ്റ്റാർട്ടപ്പുകളെ സർക്കാർ സഹായിക്കുമെന്നും മോദി പറഞ്ഞു.
ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള 12 ആഴ്ചത്തെ പരിപാടി ആയിരിക്കും സ്റ്റാർട്ടപ്പ് ചാമ്പ്യൻസ് ടിവി ഷോ. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള, യുവാക്കളായ സംരംഭകരുടെ കഴിവുകളായിരിക്കും ഈ ഷോയില്‍ സംപ്രേക്ഷണം ചെയ്യുക.
ഭാവിയെ മാറ്റിമറിയ്ക്കുവാനുള്ള കഴിവ് യുവജനങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സംരംഭകരെ പ്രശംസിച്ചു. ഡിജിറ്റല്‍ വിപ്ലവത്തിന്റെ തുടക്കം ഇതാണ്. ഇനിയുള്ള കാലത്തെ സാങ്കേതിക വിദ്യ ഏഷ്യന്‍ ലാബുകളില്‍ നിന്നാണ് വരേണ്ടതെന്നും പറഞ്ഞു.
ഫിയറ്റ് ക്രൈസ്ലറും പിഎസ്എയും ലയിച്ചു; ഏറ്റവും വലിയ നാലാമത്തെ വാഹന ഗ്രൂപ്പായി സ്റ്റെലാന്റിസ്
ഓൺലൈൻ വായ്പ ആപ്പുകള്‍ക്ക് അന്ത്യാശാസനം നല്കി ഗൂഗിള്‍, തട്ടിപ്പെങ്കില്‍ പടിക്ക് പുറത്ത്
ഗ്രാമ-നഗര ഉൾപ്രദേശങ്ങളിലേക്ക് നൈപുണ്യവികസനം എത്തിക്കാൻ പിഎംകെവിവൈ 3.0