വിപണിയില്‍ വെടിക്കെട്ട്! സെന്‍സെക്‌സില്‍ 1,200 പോയിന്റ് നേട്ടം; കുതിപ്പിന് 5 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര വിപണിയില്‍ വമ്പന്‍ മുന്നേറ്റം. ആഗോള ഘടകങ്ങള്‍ കൂടി അനുകൂലമാകുന്നതിന്റെ സൂചനകള്‍ കാണിച്ചതോടെ താരതമ്യേന ശക്തമായ നിലയിലായിരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു വമ്പന്‍ കുതിപ്പിനാണ് സാക്ഷ്യംവഹിച്ചത്. എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി, ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു.

സെന്‍സെക്‌സില്‍ 1,000-ലധികം പോയിന്റ് മുന്നേറ്റം. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 4 ലക്ഷം കോടിയുടെ വര്‍ധനയും ഇന്നു ഒറ്റയടിക്ക് കരഗതമായി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 321 പോയിന്റ് നേട്ടത്തോടെ 18,350-ലും സെന്‍സെക്‌സ് 1,181 പോയിന്റ് കുതിച്ചുയര്‍ന്ന് 61,795-ലും ക്ലോസ് ചെയ്തു. ഇന്നത്തെ നേട്ടത്തിനു പിന്‍ബലമേകിയ കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

>> യുഎസ് പണപ്പെരുപ്പം താഴുന്നത്

ആഗോള വിപണികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് താഴുന്നതിന്റെ സൂചന നല്‍കിയതാണ് ഇന്നത്തെ മുന്നേറ്റത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിക്കുന്നത്. ഒക്ടോബര്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് 8 ശതമാനം നിരക്കിലായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുറത്തുവന്ന പണപ്പെരുപ്പ നിരക്ക് 7.7 ശതമാനം നിരക്കിലായിരുന്നു.

Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?

ആഗോള നേട്ടം

>> ആഗോള നേട്ടം

രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിദിന നേട്ടമാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ സൂചികകള്‍ രേഖപ്പെടുത്തിയത്. എസ് & പി-500 സൂചിക 5 ശതമാനത്തിലേറെയും ഐടി കമ്പനികള്‍ ഉള്‍പ്പെടുന്ന നാസ്ഡാക് സൂചിക 7 ശതമാനത്തിലധികവും നേട്ടമാണ് ഒറ്റ ദിവസത്തില്‍ കൈവരിച്ചത്. ഇതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും വന്‍ മുന്നേറ്റം നടത്തിയതും ആഭ്യന്തര വിപണിയെ പിന്തുണച്ചു.

>> രൂപ ശക്തിയാര്‍ജിച്ചു

അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയുടെ തോത് താഴുമെന്നതിന്റെ സൂചന ലഭിച്ചതോടെ ഡോളര്‍ പ്രതിരോധത്തിലായ തക്കം നോക്കി ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. 4 വര്‍ഷത്തിനിടയിലെ മികച്ച പ്രതിദിന തുടക്കമാണ് ഇന്നു ലഭിച്ചത്. 80.80 രൂപയിലേക്ക് ഡോളറിന്റെ വിനിമയ നിരക്ക് താഴ്ന്നു.

യുഎസ് ഫെഡ് പ്രതീക്ഷ

>> യുഎസ് ഫെഡ് പ്രതീക്ഷ

ഇതോടെ ഡിസംബര്‍ മുതലുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധനയുടെ തോത് താഴ്ത്തിയേക്കുമെന്ന പ്രതീക്ഷയും ബലപ്പെടുന്നു. നിലവില്‍ ബഹുഭൂരിപക്ഷം വിപണി വിദഗ്ധരും അടുത്ത ഫെഡ് യോഗത്തില്‍ 75 ബിപിഎസിനു പകരം 50 ബിപിഎസ് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

>> വിദേശ നിക്ഷേപകര്‍

കഴിഞ്ഞ 2-3 ആഴ്ചകളായി വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും ആഭ്യന്തര വിപണിക്ക് കരുത്തു പകരുന്നു. ഇതിനോടകം നവംബറില്‍ മാത്രം 19,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയിട്ടുള്ളത്.

മാര്‍ക്ക് റിപ്പോര്‍ട്ട്

മാര്‍ക്ക് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,197 ഓഹരികളില്‍ 1,006 ഓഹരികള്‍ നേട്ടത്തോടെയും 799 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ എന്‍എസ്ഇയില്‍ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതം (എഡി റേഷ്യോ) 1.27-ലേക്ക് നില മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.42 നിരക്കിലാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്‌സ് (VIX) സൂചിക 8 ശതമാനം തിരുത്തല്‍ നേരിട്ട് 14.30-ലേക്ക് താഴ്ന്നത് ശ്രദ്ധേയമായി. വിക്‌സ് നിരക്കുകള്‍ 15 നിലവാരത്തിന് താഴേക്ക് പോയത് ബുള്ളുകളുടെ കടുത്ത ശുഭാപ്തി വിശ്വാസത്തെ സൂചിപ്പിക്കുന്നു.

എന്‍എസ്ഇ

അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടം കരസ്ഥമാക്കി. നിഫ്റ്റി ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകളാണ് നഷ്ടം രേഖപ്പെടുത്തിയത്. എന്നാല്‍ 4 ശതമാനത്തോളം മുന്നേറിയ നിഫ്റ്റി ഐടി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്.

നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍ സൂചികകള്‍ 2 ശതമാനവും നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് എന്നീ സൂചികകള്‍ 1 ശതമാനത്തിലേറെയും നേട്ടം കൈവരിച്ചു. നിഫ്റ്റി സൂചികയുടെ ഭാഗമായ 50 ഓഹരികളില്‍ 37 എണ്ണം ഇന്നു നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.

Read more about: sensex stock market nse news
English summary

Positive Global Cues And 4 Factors Helps Nifty To Hit New 52 Week High And Sensex Bags 1200 Points

Positive Global Cues And 4 Factors Helps Nifty To Hit New 52 Week High And Sensex Bags 1200 Points. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X