സൗജന്യ അരി, ഗോതമ്പ്; പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ 30 വരെ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ 30 വരെ നീട്ടി. ഈ പദ്ധതി പ്രകാരം 80 കോടിയിലധികം ആളുകൾക്ക് അഞ്ച് കിലോ സൗജന്യ ഗോതമ്പ് അല്ലെങ്കിൽ അരി, ഒരു കുടുംബത്തിന് ഒരു കിലോ കടല അല്ലെങ്കിൽ പയർ എന്നിവ ലഭിക്കും. ഉപജീവനമാർഗം നഷ്ടപ്പെടുന്നതും ഗതാഗത നിയന്ത്രണവും ഇന്ത്യയിലെ ഏറ്റവും ദരിദ്രർക്കിടയിലെ ദാരിദ്രത്തെ സങ്കീർണ്ണമാക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന് ശേഷമാണ് മാർച്ചിൽ ഈ പദ്ധതി ആരംഭിച്ചത്.

 

ദീപാവലി, ഛാത് പൂജ വരെ

ദീപാവലി, ഛാത് പൂജ വരെ

ഉത്സവ സമയങ്ങളിൽ ആവശ്യങ്ങളും ചെലവുകളും വർദ്ധിപ്പിക്കുന്നമെന്നതിനാൽ ഇത് മനസ്സിൽ വച്ചുകൊണ്ടാണ് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന ദീപാവലി, ഛാത്ത് പൂജ വരെ നീട്ടുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നവംബർ അവസാനം വരെയാണ് നിലവിൽ പദ്ധതി നീട്ടിയിരിക്കുന്നത്.

ധനമന്ത്രി പങ്കെടുക്കാതെ, ബജറ്റിന് മുന്നോടിയായി വിദഗ്‍ധരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

വൺ നേഷൻ വൺ റേഷൻ കാർഡ്

വൺ നേഷൻ വൺ റേഷൻ കാർഡ്

വൺ നേഷൻ വൺ റേഷൻ കാർഡ് തയ്യാറാക്കിയാൽ പദ്ധതി ദരിദ്രർക്ക് ഏറെ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. "ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്" പദ്ധതി നടപ്പിലാക്കുമെന്നും ഇപ്പോൾ ഇന്ത്യയിലുടനീളം ഒരു റേഷൻ കാർഡ് രീതി ക്രമീകരിച്ചിട്ടുണ്ടെന്നും. ഇതിന്റെ ഏറ്റവും വലിയ നേട്ടം ഗ്രാമം വിട്ട് മറ്റെവിടെയെങ്കിലും ജോലിക്ക് പോകുന്നവർക്കായിരിക്കുമെന്നും മോദി പറഞ്ഞു.

കേന്ദ്ര ബജറ്റ്; രാജ്യത്തെ 130 കോടി ജനങ്ങളോട് ഉപദേശം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

സമയബന്ധിതമായി ലോക്ക്ഡൌൺ ചെയ്തതിനാൽ ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇപ്പോഴും വളരെ സുസ്ഥിരമായ നിലയിലാണെന്നും. സമയബന്ധിതമായ തീരുമാനങ്ങളും നടപടികളും വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണിയുമായി മോദി സർക്കാർ

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ

ജൂൺ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ' പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഈ 116 ജില്ലകളിലെ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനായി 25 പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി 50,000 കോടി രൂപയാണ് വകയിരുത്തിയത്. കുടിയേറ്റ തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ നാലുമാസത്തേക്കാണ് ജോലി നൽകുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാർക്കും കേന്ദ്ര സർക്കാരിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്ത് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

English summary

Pradhaan mantri Garib Kalyan Anna Yojana extended till November 30 | സൗജന്യ അരി, ഗോതമ്പ്; പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ 30 വരെ നീട്ടി

In the wake of the Covid-19 pandemic, Prime Minister Pradhan Mantri Garib Kalyan Anna Yojana has been extended till November 30. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X