പ്രവാസിചിട്ടിയിൽ പ്രതിമാസം ചേരുന്നത് ആയിരത്തോളം പേർ; ധനമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസി ചിട്ടിയിൽ ചേർന്നവരുടെ കണക്കുകൾ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക്, പ്രവാസി ചിട്ടിയുടെ പൂർണ്ണസജ്ജമായ വെർച്വൽ ബാങ്കിനെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണിത്. കൂടാതെ 2019 ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ച് 11,551 പേര്‍ 388 പ്രവാസി ചിട്ടികളിലായി ചേർന്നു കഴിഞ്ഞെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ കിഫ്ബി ബോണ്ടുകളിലേയ്ക്ക് 1500 ഓളം കോടി രൂപ ചുരുങ്ങിയ പലിശയ്ക്ക് ഇതുവഴി സമാഹരിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

2019 ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ച് 11,551 പേര്‍ 388 പ്രവാസി ചിട്ടികളിലായി ചേർന്നു കഴിഞ്ഞു. ശരാശരി കണക്ക് നോക്കിയാൽ ഒരു ദിവസം ഒരു ചിട്ടി വച്ചെങ്കിലും ആരംഭിക്കാൻ പ്രവാസി ചിട്ടിയിൽ സാധിക്കുന്നുണ്ട്. പ്രതിമാസം ശരാശരി ആയിരം പേർ ചിട്ടിയിൽ ചേരുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 453 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ലഭിക്കാനാവശ്യമായ ചിട്ടികള്‍ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു.

ഇതുവരെ 62 കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി സമാഹരിക്കാനും പ്രവാസി ചിട്ടിയിലൂടെ സാധിച്ചു. ഒരു വർഷംകൊണ്ട് 10,000 കോടി രൂപയുടെ ടേണോവറാണ് പ്രതീക്ഷിക്കുന്നത്. എന്നുവച്ചാൽ കിഫ്ബി ബോണ്ടുകളിലേയ്ക്ക് 1500 ഓളം കോടി രൂപ ചുരുങ്ങിയ പലിശയ്ക്ക് ഇതുവഴി സമാഹരിക്കാൻ കഴിയും.

പ്രവാസി ചിട്ടി

പ്രവാസി ചിട്ടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചിട്ടിയിൽ അംഗങ്ങളാകുന്നവരുടെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേയ്ക്കുള്ള അംശാദായം കെ.എസ്.എഫ്.ഇ. നേരിട്ട് അടയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി. സുവർണ്ണ ജൂബിലി വർഷത്തിൽ പ്രവാസി ചിട്ടി ഉപഭോക്താക്കൾക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പദ്ധതിയാണ് ഇത്.

കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവു വരുന്ന ചിട്ടിയിൽ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നവംബർ ഒന്നു മുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കും. ചിട്ടി ലേലംവിളിച്ച ഒരാൾ മരിക്കുകയോ അല്ലെങ്കിൽ അപകടത്തിൽപ്പെട്ട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയോ വന്നാൽ അയാളുടെ ചിട്ടി വട്ടമെത്തിക്കുന്നതിനുള്ള തുക കെഎസ്എഫ്ഇയിൽ നിന്നുതന്നെ നൽകും.

പ്രവാസി ക്ഷേമ പെൻഷൻ

കേരള പ്രവാസി ക്ഷേമ ബോർഡാണ് പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കിവരുന്നത്. ഇതിൽ അംഗമായിട്ടുള്ളവർക്കും ഇനി അംഗങ്ങളാകുന്നവർക്കും പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ അംഗത്വ നമ്പർ നൽകി പെൻഷൻ ആനുകൂല്യം തെരഞ്ഞെടുക്കാം. ഇവരുടെ അംശാദായം ഓരോ മാസവും കെ.എസ്.എഫ്.ഇ. അടയ്ക്കും.

കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി; കഴിഞ്ഞമാസം വിറ്റഴിച്ചത് 1.53 ലക്ഷം വാഹനങ്ങൾ

പ്രതിമാസം 2,000 രൂപ

പ്രതിമാസം 2,000 രൂപയാണ് പെൻഷനായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക. അഞ്ച് വർഷത്തിന് മുകളിൽ അംശാദായം അടയ്ക്കുന്നവർക്ക് പൂർത്തിയാകുന്ന ഓരോ അധിക വർഷത്തിനും മൂന്നു ശതമാനം നിരക്കിൽ മിനിമം പെൻഷൻ തുകയിൽ വർദ്ധനവുണ്ടാകും. ഇത്തരത്തിൽ പരമാവധി 4000 രൂപവരെ പെൻഷനായി ലഭിക്കും. അറുപതാമത്തെ വയസ്സു മുതലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക.

ജീവനക്കാർക്ക് ഇനി ഇപിഎഫ്ഒ പോർട്ടലിൽ നിന്ന് നേരിട്ട് യു‌എഎൻ സൃഷ്ടിക്കാം

പെൻഷൻ പദ്ധതി

പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുമ്പോൾ വരിക്കാരന് മരണം സംഭവിക്കുകയാണെങ്കിൽ, വരിക്കാരൻ പ്രവാസിയാണെങ്കിൽ നോമിനിക്ക് 50,000 രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്നതിന് ശേഷമാണ് മരണപ്പെടുന്നതെങ്കിൽ നോമിനിക്ക് 30,000 രൂപയും ലഭിക്കും. 50,000 രൂപയുടെ ആരോഗ്യാനുകൂല്യങ്ങളും അംഗത്വ കാലയളവിൽ പ്രസ്തുത അംഗത്തിന് ലഭിക്കും. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി 4000 രൂപയും രണ്ട് പെൺമക്കളുടെ വിവാഹാവശ്യങ്ങൾക്കായി 10,000 രൂപ വരെയും ഒരംഗത്തിന് ലഭിക്കും. വനിതാ അംഗങ്ങൾക്ക് 3,000 രൂപ വരെ പ്രസവാനുകൂല്യവുമുണ്ട്.

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷ വാ‍ർത്ത; ജിയോഫോൺ ദീപാവലി ഓഫർ നവംബർ 30 വരെ നീട്ടി

സെക്യൂരിറ്റി ഡെപ്പോസിറ്റും

ചിട്ടിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഫ്ലോട്ട് ഫണ്ടുമാണ് കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ചിട്ടി പിടിക്കുന്നവര്‍ ആ തുക സ്ഥിര നിക്ഷേപമാക്കിയാല്‍ അതും കിഫ്ബി ബോണ്ടുകളില്‍ കെഎസ്എഫ്ഇ നിക്ഷേപിക്കും.

പ്രവാസികൾക്ക് യാതൊരു അധിക മുതൽ മുടക്കുമില്ലാതെ കേരളത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാകാനും കൃത്യസമയത്ത് സമ്പാദ്യത്തുക ലാഭവിഹിതം സഹിതം പണമായി കൈവശം വാങ്ങാനും ഒരുപോലെ സാഹചര്യമൊരുങ്ങുകയാണ് പ്രവാസി പദ്ധതിയിലൂടെ. പ്രവാസികളുടെ വിവിധ സംഘടനകൾക്ക് നാട്ടിലെ ഏതെങ്കിലും കിഫ്ബി പദ്ധതി സ്പോൺസർ ചെയ്യാനുള്ള സൗകര്യവും ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary

പ്രവാസിചിട്ടിയിൽ പ്രതിമാസം ചേരുന്നത് ആയിരത്തോളം പേർ; ധനമന്ത്രി | pravasi chitti details revealed by thomas issac

pravasi chitti details revealed by thomas issac
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X