തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ചയാൾ ഉൾപ്പെടെ മരിച്ച നാല് പ്രവാസി വരിക്കാരുടെ കുടുംബങ്ങൾക്ക് പൂർണ തുക പ്രവാസി ചിട്ടിയിൽ നിന്ന് നൽകുമെന്ന് കെഎസ്എഫ്ഇ. കൊവിഡ് ബാധിച്ച് മരിച്ച ഡിനി ചാക്കോ, ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ്, വിഷ്ണു വിജയകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ചിട്ടിയുടെ പൂർണ തുകയും മടക്കി നൽകുക.
ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കുവാനും തിരുമാനമെടുത്തതായി കെഎസ്എഫ്ഇ അറിയിച്ചിട്ടുണ്ട്. കോവിഡുമൂലം മരണമടയുന്നവർക്ക് അവരുടെ മൊത്തം തുക അഡ്വാൻസായി കെഎസ്എഫ്ഇ തന്നെ നൽകാൻ നേരത്തേ തിരുമാനിച്ചിരുന്നു. ഇത്തരത്തിൽ
അനിശ്ചിതത്വം നിറഞ്ഞ ജീവിത വേളയിൽ പ്രവാസികൾക്ക് ആശ്വാസമാകുകയാണ് പ്രവാസി ചിട്ടി. ഏതുതരം വരുമാനക്കാർക്കും യോജിച്ച രീതിയിൽ പ്രതിമാസ വരിസംഖ്യ വെറും 2,500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ നിലവിലുണ്ട്.

പ്രവാസി ചിട്ടി വരിക്കാര്‍ക്ക്, സൗജന്യ പെന്ഷന് പ്രിമിയവും പത്തു ലക്ഷം രൂപ വരെയുള്ള അത്യാഹിത പരിരക്ഷയും ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളോടെ ചിട്ടിപ്പണം ലഭിയ്ക്കുന്നതോടൊപ്പം അവരുടെ പണം ഏത് മേഖലയിലെ വികസന പദ്ധതികള്‍ക്ക് വിനിയോഗിയ്ക്കണമെന്ന് നിര്‍ദേശിക്കാനുള്ള അവസരവുമുണ്ട്.പ്രവാസി ചിട്ടിയില്‍ ഇപ്പോള്‍ അന്യ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വസിയ്ക്കുന്ന മലയാളികള്‍ക്കും അംഗമാകാന്‍ കഴിയും.
പ്രവാസി ചിട്ടിയിൽ ചേർന്നാൽ ചേരുന്നയാൾക്ക് അപായം സംഭവിച്ച് ചിട്ടി അടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ കെഎസ്എഫ്ഇ തന്നെ മാസത്തവണകൾ അടയ്ക്കും. വട്ടമെത്തുമ്പോൾ അനന്തരാവകാശികൾക്ക് മൊത്തം തുക നൽകുകയും ചെയ്യും. ഇപ്പോൾ 20,260 പേർ 649 ചിട്ടികളിലായി ചേർന്നിട്ടുണ്ട്. പ്രതിമാസം 30 കോടി രൂപ അവരെല്ലാംകൂടി അടയ്ക്കുന്നുണ്ട്
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications