അസംസ്കൃത വസ്തുക്കളായ ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവയുടെ വില വർദ്ധനവ്, സമുദ്ര, വായു ചരക്ക് നിരക്കുകളുടെ വർദ്ധനവ് എന്നിവയുടെ ഫലമായി എൽഇഡി ടിവിയുടെയും റഫ്രിജറേറ്റർ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതൽ 10 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ടുകൾ.
ടിവി പാനലുകളുടെ (ഓപ്പൺസെൽ) വില നിലവിൽ ഇരട്ടിയായി ഉയർന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ പ്ലാസ്റ്റിക്ക് വിലയും ഉയർന്നതായി നിർമ്മാതാക്കൾ പറഞ്ഞു. എൽജി, പാനസോണിക്, തോംസൺ തുടങ്ങിയ നിർമ്മാതാക്കൾ ജനുവരി മുതൽ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സോണി ഇപ്പോഴും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്. വില വർദ്ധനവ് സംബന്ധിച്ച് ഇനിയും തീരുമാനം എടുത്തിട്ടില്ല.

ചരക്കുകളുടെ വിലയിലുണ്ടായ വർധനവ് സമീപ ഭാവിയിൽ ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനുവരിയിൽ തന്നെ വില 6-7 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പാനസോണിക് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ പറഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ വില 10-11 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എൽജി ഇലക്ട്രോണിക്സ് ഇന്ത്യ അടുത്ത വർഷം ജനുവരി 1 മുതൽ വീട്ടുപകരണ വിഭാഗത്തിൽ ഉൽപ്പന്നങ്ങളിലുടനീളം കുറഞ്ഞത് 7 മുതൽ 8 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications