ഇന്നലെ രാജ്യത്ത് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വൈറസ് സംബന്ധിച്ച് നിരവധി കാര്യങ്ങൾ പൌരന്മാരോട് പങ്കുവച്ചു. പ്രസംഗത്തിലെ ഏറ്റവും വലിയ പ്രഖ്യാപനം 20 ലക്ഷം കോടി രൂപയുടെ മെഗാ സാമ്പത്തിക ഉത്തേജന പാക്കേജാണ്. പ്രതിസന്ധി ഘട്ടത്തിൽ സ്വയം പര്യാപ്ത ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും അത് നേടാൻ ഈ പാക്കേജ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കാനുള്ളതാണ് പാക്കേജെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പാക്കേജ് ആർക്ക്?
ഈ സാമ്പത്തിക ഉത്തേജന പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ 10% വരുമെന്ന് മോദി പറഞ്ഞു. തൊഴിലാളികൾ, കൃഷിക്കാർ, സത്യസന്ധരായ നികുതിദായകർ, എംഎസ്എംഇകൾ, കുടിൽ വ്യവസായം എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക പാക്കേജാണെന്ന് മോദി പറഞ്ഞു. ഈ സാമ്പത്തിക പാക്കേജ് രാജ്യത്തെ തൊഴിലാളിക്ക് വേണ്ടിയാണ്. എല്ലാ സാഹചര്യങ്ങളിലും ഓരോ സീസണിലും രാജ്യത്തെ ജനങ്ങൾക്കായി രാവും പകലും അധ്വാനിക്കുന്ന കർഷകന് വേണ്ടിയാണ്. ഈ സാമ്പത്തിക പാക്കേജ് നമ്മുടെ രാജ്യത്തെ മധ്യവർഗത്തിന് വേണ്ടിയാണ്. ഇത് സത്യസന്ധമായി നികുതി അടച്ച് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നവർക്ക് വേണ്ടിയുള്ളതാണെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ധനമന്ത്രി ഇന്ന് പ്രഖ്യാപിക്കും
ഇന്ന് മുതൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ പ്രത്യേക സാമ്പത്തിക പാക്കേജ് ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്ന് മോദി പറഞ്ഞു. ഇത്തരം പരിഷ്കാരങ്ങൾ ഗ്രാമീണ ഇന്ത്യയെ കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പര്യാപ്ത ഇന്ത്യ
പാക്കേജ് ഇന്ത്യയെ സ്വയം പര്യാപ്ത രാജ്യമാക്കി മാറ്റുമെന്നും സമ്പദ്‌വ്യവസ്ഥ, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, ഊർജ്ജസ്വലമായ ജനസംഖ്യാ, ആവശ്യം എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മോദി പറഞ്ഞു. സാമ്പത്തിക പാക്കേജിൽ ദരിദ്രർ, കുടിയേറ്റക്കാർ, തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
കുതിച്ചുയരുന്നു സമ്പദ്വ്യവസ്ഥ
സർക്കാരിന്റെ സമീപകാല തീരുമാനങ്ങളും റിസർവ് ബാങ്കിന്റെ തീരുമാനങ്ങളും അടങ്ങുന്നതാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ ഈ സമയത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ, ഇന്ത്യക്കാർ പ്രാദേശിക വിതരണക്കാരിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങണമെന്നും മോദി പറഞ്ഞു. വർദ്ധിച്ചുവരുന്ന മാറ്റം മാത്രമല്ല, കുതിച്ചുയരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് മോദി പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
