കേരള ബാങ്ക് സി.ഇ.ഒ ആയി പി.എസ് രാജനെ നിയമിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന പി.എസ് രാജനെ കേരള ബാങ്കിന്റെ സിഇഒ ആയി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖലാ ബാങ്കില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം.

 

മുന്‍ഗണനാ വായ്പ, വായ്പാ നയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങളില്‍ ബാങ്കിന്റെ വിവിധതല ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം യൂണിയന്‍ ബാങ്കിന്റെ കോട്ടയം, കോഴിക്കോട്, എറണാകുളം റീജിയണല്‍ മേധാവി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഗ്രാമീണ സംരംഭക പരിശീലന ഇന്സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപക ഡയറക്ടറായും കിറ്റ്‌കോയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള ബാങ്ക് പ്രതിസന്ധിയിൽ!! ചിങ്ങം ഒന്നിന് തന്നെ തുടങ്ങുമെന്ന് സ‍ർക്കാ‍‍ർ

കേരള ബാങ്ക് സി.ഇ.ഒ ആയി പി.എസ് രാജനെ നിയമിച്ചു

കാര്‍ഷിക ബിരുദാനന്തര ബിരുദധാരിയായ ഗ്രാമവികസന ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പ് ചെറുകിട ഇടത്തരം വ്യവസായ വായ്പ വിതരണത്തിന് നല്‍കുന്ന അവാര്‍ഡ്, കേരളത്തില്‍ കുടുംബശ്രീ വായ്പാ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എന്നിവ യൂണിയന്‍ ബാങ്കിന് വേണ്ടി ഇദ്ദേഹം നേടിയിട്ടുണ്ട്.

മൊബൈല്‍ ബാങ്കിംഗ്, ആധാര്‍ ബ്രിഡ്ജ് എന്നിവയുടെ പ്രാരംഭദശയില്‍ എന്‍സിപിസിഐയുമായി സഹകരിച്ച് ഡിജിറ്റല്‍ ബാങ്കിങ് ഉത്പന്ന വികസനരംഗത്തും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേരള ബാങ്ക്: മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് കോടതി

English summary

കേരള ബാങ്ക് സി.ഇ.ഒ ആയി പി.എസ് രാജനെ നിയമിച്ചു

The Cabinet has decided to appoint PS Rajan as the CEO of Kerala Bank. Read in malayalam.
Story first published: Saturday, November 23, 2019, 17:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X