പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും തട്ടിപ്പ്, 1,203 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് സിൻ‌ടെക്സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് നാഷണൽ ബാങ്കിൽ (പി‌എൻ‌ബി) വീണ്ടും വായ്പാ തട്ടിപ്പ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് സിൻ‌ടെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്‌ഐ‌എൽ) എടുത്തിരിക്കുന്ന വായ്പയാണ് ഇപ്പോൾ നിഷ്ക്രിയ ആസ്തി (എൻ‌പി‌എ) ആയി മാറ്റിയിരിക്കുന്നത്. സിൻഡെക്സ് ബാങ്കിൽ നിന്ന് 1,203.26 കോടി രൂപയുടെ വായ്പ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കമ്പനിയുടെ (എസ്‌ഐ‌എൽ) അക്കൗണ്ട് വഴിയുള്ള 1,203.26 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ്ചേഞ്ചുകൾക്ക് നൽകിയ വിജ്ഞാപനത്തിലാണ് ഇന്നലെ ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ഭവന വായ്പ എടുക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും തട്ടിപ്പ്, 1,203 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് സിൻ‌ടെക്സ്

റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഒരു വായ്പാ അക്കൗണ്ട് തിരിച്ചടവില്ലാതെ മുടങ്ങിയാല്‍ സാധ്യതയുള്ള നഷ്ടമനുസരിച്ച് ഒരു തുക അതാത് ബാങ്കുകള്‍ നീക്കിവെക്കണം. ഇതനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് 215.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ബാങ്കിന്റെ സോണല്‍ ഓഫീസില്‍ നിന്നാണ് ഇത്രയും വലിയ തുക വായ്പയായി നല്‍കിയിട്ടുള്ളത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.

മുമ്പ് 13000 കോടി രൂപയുടെ പിഎന്‍ബി വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട് പിടികിട്ടാപ്പുള്ളിയായ കോടീശ്വരന്നാണ് നീരവ് മോദി.

നിങ്ങൾ ഡുൻസോ ഉപയോഗിക്കാറുണ്ടോ? ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും ചോർന്നു

English summary

Punjab National Bank (PNB) hit another Rs 1,203 crore loan scam by Sintex Industries |പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും തട്ടിപ്പ്, 1,203 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് സിൻ‌ടെക്സ്

The loan taken by Syntex Industries Limited (SIL) from Punjab National Bank has now been converted into non-performing assets (NPAs). Read in malayalam.
Story first published: Thursday, October 1, 2020, 13:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X