കൊച്ചി: സ്റ്റാർട്ട് അപ്പ് കമ്പനികളെ സഹായിക്കുന്നതിന് പുതിയ പദ്ധതിയുമായി രാജൻപിള്ള ഫൌണ്ടേഷൻ. പ്രമുഖ വ്യവസായിയായിരുന്ന രാജൻപിള്ളയുടെ ജന്മദിനം പ്രമാണിച്ചാണ് ബീറ്റ പ്രൊജക്ട് 25 എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനകം രാജ്യത്തെ അറുപതിലധികം സ്റ്റാർട്ട് അപ്പ് കമ്പനികളെയാണ് ഇന്ത്യയിലെ പ്രമുഖ മൾട്ടി നാഷണൽ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ച് വരുന്നത്. രാജൻപിള്ളയുടെ 25ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രൊജ്ക്ടിന് രൂപം നൽകിയിട്ടുള്ളത്.
സ്പോർട്സ്, ഭക്ഷ്യം, വാണിജ്യം, വ്യവസായം, ഐടി എന്നീ മേഖലകളിലെ നൂതന ആശയങ്ങളിൽ രാജ്യാന്തര തലത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ള പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിച്ച് ഉയർത്തിക്കൊണ്ടുവരുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലയിൽ നൂറ് കോടിയിലധികം രൂപയാണ് ഈ മേഖലയിൽ ബീറ്റാ ഗ്രൂപ്പ് ഇതിനകം നിക്ഷേപിച്ചിട്ടുള്ളത്. ഈ സ്ഥാപനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടുമുണ്ട്.

ബീറ്റാ ഗ്രൂപ്പുമായി സഹകരിക്കാൻ താൽപ്പര്യമുള്ള 25 സ്റ്റാർട്ട് അപ്പ് കമ്പനികളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താനും സഹായിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രൊജക്ട് 25 എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വരുന്ന അടുത്ത 25 വർഷത്തിനിടെ ഓരോ സ്റ്റാർട്ട് അപ്പ് കമ്പനികളെയും അതാത് മേഖലയിലെ മികച്ച കമ്പനികളാക്കി മാറ്റാനാണ് നീക്കം. കൊല്ലം സ്വദേശിയായ രാജൻ പിള്ള കഠിനാധ്വാനത്തിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് സ്വന്തം കമ്പനിയെ ഉയർത്തിക്കൊണ്ടുവന്ന വ്യവസായിയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളിലുൾപ്പെടെ ബ്രിട്ടാനിയ കമ്പനിയെ ഉന്നത നിലവാരമുള്ള ഭക്ഷ്യ ഉൽപ്പന്ന നിർമാണ കമ്പനിയായി ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications