ജനങ്ങള്‍ ഓണ്‍ലൈന്‍ വിദ്വേഷവും ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണമെന്നും പകരം, വെല്ലുവിളികള്‍ നിറഞ്ഞ ഇത്തരമൊരു വര്‍ഷത്തില്‍ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ. ഓണ്‍ലൈന്‍ സമൂഹം പരസ്പരം ഉപദ്രവിക്കുകയും തരംതാഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
'ഒരു തലത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഈ വര്‍ഷം എല്ലാവര്ക്കും ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഇതിനിടയിലും പരസ്പര വിദ്വേഷവും തരംതാഴ്ത്തലും കഠിനമായ മുന്‍വിധികളും നിറഞ്ഞ ഓണ്‍ലൈന്‍ സമൂഹത്തെ എനിക്ക് കാണാനാകുന്നു,' ടാറ്റ് ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റ പറയുന്നു. ഈ വര്‍ഷം നാം ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും മറിച്ച്, ഇകഴ്ത്താനുള്ള സമയമല്ലിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പരസ്പരം കൂടുതല്‍ സംവേദനക്ഷമത ആവശ്യപ്പെടുന്ന അദ്ദേഹം, ഇന്ന് കാണുന്നതിനേക്കാള്‍ കൂടുതല്‍ ദയയും മറ്റുള്ളവരെ കൂടുതല്‍ മനസിലാക്കുന്നതും ആവശ്യമാണെന്നതും ആവര്‍ത്തിക്കുകയുണ്ടായി.

തന്റെ ഓണ്‍ലൈന്‍ സാന്നിധ്യം പരിമതമാണെന്നും, എങ്കിലും വെറുപ്പ്, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് പുറകിലുള്ള നിങ്ങളുടെ കാരണം എന്തുതന്നെയായാലും, എല്ലാവര്‍ക്കുമുള്ള സഹാനുഭൂതിയുടെയും പിന്തുണയുടെയും ഒരിടമായി ഉടന്‍ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് പരിണമിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ മുതല്‍ മാനസികാരോഗ്യം ചര്‍ച്ചാവിഷയമായിരുന്നു.
പ്രതിഭാധനനായ അഭിനേതാവിന്റെ ദാരുണമായ മരണം ഓണ്‍ലൈന്‍ വിദ്വേഷം, ട്രോളിംഗ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മുതിര്‍ന്ന വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയര്മാന് എമെറിറ്റസ് രത്തന്‍ ടാറ്റ, തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഓണ്‍ലൈന്‍ വിദ്വേഷങ്ങളും ഭീഷണിപ്പെടുത്തലുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ പ്രമുഖ ബോളിവുഡ് അഭിനേത്രി സോനാക്ഷി സിന്‍ഹ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് നിര്ജ്ജീവമാക്കിയിത് വാര്‍ത്തയായിരുന്നു. തന്റെ മനസ്സമാധാനം സംരക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജ്ജീവമാക്കുന്നതെന്ന് 33 കാരിയായ സോനാക്ഷി സിന്‍ഹ അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
