ടാറ്റാ സൺസ് ചെയർമാൻ എമെറിറ്റസ് രത്തൻ ടാറ്റയ്ക്ക് ഇന്ന് (2020 ഡിസംബർ 28) 83 വയസ്സ് തികഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളാണ് രത്തൻ ടാറ്റ. രത്തൻ ടാറ്റയെ മറ്റ് വ്യവസായികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ മൂല്യങ്ങളാണ്. ബിസിനസ്സ് നടത്തുമ്പോൾ ദയയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം മുൻഗണന നൽകുന്നു. രത്തൻ ടാറ്റയെക്കുറിച്ച് അറിയേണ്ട രസകരമായ ചില വസ്തുതകൾ ഇതാ..
മാതാപിതാക്കൾ
1937 ൽ ഗുജറാത്തിലെ സൂറത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവൽ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവൽ ടാറ്റ. 1962 ൽ തന്റെ 25-ാം വയസ്സിൽ ടാറ്റ ഗ്രൂപ്പിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പഠനം പൂർത്തിയാക്കാൻ അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്കൂളിൽ ചേർന്നു. കോർണൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
രത്തൻ ടാറ്റ ബിസിനസിലേയ്ക്ക്
ജെആർഡി ടാറ്റയ്ക്ക് ശേഷം 1991ൽ ടാറ്റ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയർമാനായി രത്തൻ ടാറ്റ സ്ഥാനമേറ്റു. ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്സ് പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം നിരവധി സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. ടാറ്റ ടെലി സർവീസസ് ആരംഭിച്ച അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കാറായ ഇൻഡിക്ക കാർ രൂപകൽപ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടെലികോം സേവന ദാതാവായിരുന്ന വിഎസ്‌എൻഎല്ലിനെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ആഗോള ബിസിനസുകൾ
2008 ൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ കാർ രൂപകൽപ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമാതാക്കളായ കോറസ്, ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്‌ലി എന്നിവ ഏറ്റെടുത്തപ്പോൾ ആഗോള തലത്തിൽ അംഗീകാരം ലഭിച്ചു.
നിക്ഷേപം
വിജയകരമായ നിക്ഷേപകനെന്ന നിലയിലും രത്തൻ ടാറ്റ അറിയപ്പെടുന്നു. പ്രാരംഭ ഘട്ടത്തിലുള്ള പല സ്റ്റാർട്ടപ്പുകളിലും അദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ട്. ഒല, പേടിഎം, കാർഡെക്കോ, ക്യൂർഫിറ്റ്, സ്നാപ്ഡീൽ, ഫസ്റ്റ് ക്രൈ, അർബൻ ലാഡർ, ലെൻസ്കാർട്ട് തുടങ്ങിയ വിജയകരമായ സ്റ്റാർട്ടപ്പുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
