ക്രിപ്‌റ്റോ വ്യാപാരിയാണോ നിങ്ങള്‍? റിസര്‍വ് ബാങ്കിന്റെ സുപ്രധാന നിര്‍ദേശമുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ കറന്‍സി തരംഗം ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിയുമെന്നതാണ് ക്രിപ്‌റ്റോ വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ക്രിപ്‌റ്റോ കറന്‍സികളില്‍ അപകടവും കൂടുതലാണ്. അതായത് നിന്നനില്‍പ്പില്‍ വിപണി കൂപ്പുകുത്താം.

നേരത്തെ, ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ഉയരങ്ങളില്‍ നിന്നും ക്രിപ്‌റ്റോ കോയിനുകള്‍ ഒന്നടങ്കം നിലംപൊത്തിയിരുന്നു. അന്നത്തെ വീഴ്ചയുടെ ക്ഷീണം ബിറ്റ്‌കോയിനും ഈഥറും എക്‌സ്ആര്‍പിയും ഡോജ്‌കോയിനും (ഡോഗികോയിന്‍) അരങ്ങുവാഴുന്ന ക്രിപ്‌റ്റോ ലോകത്ത് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

ക്രിപ്‌റ്റോ വ്യാപാരിയാണോ നിങ്ങള്‍? റിസര്‍വ് ബാങ്കിന്റെ സുപ്രധാന നിര്‍ദേശമുണ്ട്

ഇതിനിടെ ക്രിപ്‌റ്റോ വ്യാപാരം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ബാങ്കുകളും രംഗത്തുവരികയുണ്ടായി. 2018 -ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളോട് ക്രിപ്‌റ്റോ വ്യാപാരത്തില്‍ നിന്നും പിന്മാറാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരിക്കുകയാണ്. 2018 -ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സുപ്രീം കോടതി തന്നെ അസാധുവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളെ ക്രിപ്‌റ്റോ വ്യാപാരത്തില്‍ നിന്നും വിലക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച്ച അറിയിച്ചു.

നേരത്തെ ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ ബിസിനസ് അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദു ചെയ്തിരുന്നു. ഇതോടെ പെയ്‌മെന്റ് ഗേറ്റ്‌വേ പ്രവര്‍ത്തന രഹിതമായി. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും കഴിയാതായി.

ഇതേസമയം, ക്രിപ്‌റ്റോ കറന്‍സികളോടുള്ള നിലപാടില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ക്രിപ്‌റ്റോ കറന്‍സികളില്‍ കേന്ദ്ര ബാങ്കിന് വര്‍ധിച്ച ആശങ്കയുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുന്നുണ്ടോയെന്ന ചോദ്യത്തിന് 'കേന്ദ്ര ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേങ്ങളും നല്‍കില്ല; ഓരോ നിക്ഷേപകനും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍' എന്ന മറുപടിയാണ് ആര്‍ബിഐ ഗവര്‍ണര്‍ നല്‍കിയത്.

നിലവില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ബദലായി സ്വന്തം ഡിജിറ്റല്‍ കറന്‍സി ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ക്രിപ്‌റ്റോ കറന്‍സികള്‍ സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്ക ഇതിനോടകം നിരവധി കേന്ദ്ര ബാങ്കുകള്‍ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കപ്പെടാമെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആക്ഷേപം.

Read more about: rbi cryptocurrency bitcoin
English summary

RBI Asks Banks Not To Cite 2018 Circular To Bar Cryptocurrency Trade

RBI Asks Banks Not To Cite 2018 Circular To Bar Cryptocurrency Trade. Read in Malayalam.
Story first published: Saturday, June 5, 2021, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X