കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന്റെ പുതിയ ആപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ബുധനാഴ്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ (മണി - mani) എന്നറിയപ്പെടുന്ന ആർ‌ബി‌ഐ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് അപ്ലിക്കേഷൻ സ്റ്റോറിൽ നിന്നോ ഡൗൺലോഡു ചെയ്യാനാകും.

ഈ ആപ്ലിക്കേഷൻ വഴി കാഴ്ചയില്ലാത്തവർക്ക് മഹാത്മാഗാന്ധി സീരീസ്, മഹാത്മാഗാന്ധി (പുതിയ) സീരീസ് എന്നിവയിൽ ഉൾപ്പെട്ട ഇന്ത്യൻ നോട്ടുകളുടെ മൂല്യം തിരിച്ചറിയാൻ സഹായിക്കും. ആപ്ലിക്കേഷൻ ഉപയോക്താവിന് കറൻസി നോട്ട് വിഭാഗത്തെ തിരിച്ചറിയുന്ന ഓഡിയോ, നോൺ-സോണിക് അറിയിപ്പ് ആപ്പിൽ നിന്ന് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫോണിൽ എംആധാർ ആപ്ലിക്കേഷൻ ഉള്ളവർ വേഗം അൺഇൻസ്റ്റാൾ ചെയ്യൂ, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെഫോണിൽ എംആധാർ ആപ്ലിക്കേഷൻ ഉള്ളവർ വേഗം അൺഇൻസ്റ്റാൾ ചെയ്യൂ, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന്റെ പുതിയ ആപ്പ്

2016 നവംബറിലെ 1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷം വലിപ്പത്തിലും രൂപകൽപ്പനയിലും കാര്യമായ മാറ്റങ്ങളോടെ പുറത്തിറക്കിയ നോട്ടുകളാണ് മഹാത്മാഗാന്ധി (പുതിയ) സീരീസിന്' കീഴിലുള്ള നോട്ടുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പുതിയ സീരീസിലുള്ള 10, 20, 50, 100, 200, 500, 2,000 എന്നീ കറൻസി നോട്ടുകൾ പുറത്തിറക്കി. പുതിയ നോട്ടുകൾ പുറത്തിറക്കിയതോടെ കാഴ്ച്ച പരിമിതിയുള്ളവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ആർ‌ബി‌ഐ ആപ്ലിക്കേഷന് സാധിക്കുമെന്നാണ് കരുതുന്നത്. ഭാഷ തിരഞ്ഞെടുക്കാനും / മാറ്റാനും, വൈകല്യം തിരഞ്ഞെടുക്കാനും മാറ്റാനും, വോയ്‌സ് കമാൻഡുകൾ, ക്യാമറ എന്നിവ ഉപയോഗിച്ച് കറൻസി തിരിച്ചറിയാനും, കഴിഞ്ഞ 30 ദിവസമായി തിരിച്ചറിഞ്ഞ കറൻസിയുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും ഈ ആപ്പ് വഴി സാധിക്കും.

ആർബിഐ വായ്പാനയം: പ്രതീക്ഷകൾ തെറ്റി, ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ലആർബിഐ വായ്പാനയം: പ്രതീക്ഷകൾ തെറ്റി, ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ല

English summary

കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന്റെ പുതിയ ആപ്പ്

Reserve Bank of India (RBI) Governor Shaktikantha Das on Wednesday launched a new mobile app to help visually impaired. Read in malayalam.
Story first published: Thursday, January 2, 2020, 9:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X