ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങൾ ആർബിഐ വൈകിപ്പിച്ചേക്കും

സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിന് വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇത്തരമൊരു തീരുമാനത്തിലേക്ക് ആർബിഐ എത്തിയിരിക്കുന്നത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിപണിയിലേക്കുള്ള ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങൾ തൽക്കാലം മരവിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസം വരെ പണ ലഭ്യത കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിപണിയുടെ ഒഴുക്കിനെ ബാധിക്കാതിരിക്കാനാണ് ഇത്.

ധനലഭ്യത കുറയ്ക്കാനുള്ള തീരുമാനങ്ങൾ ആർബിഐ വൈകിപ്പിച്ചേക്കും

ധനലഭ്യത കുറയുന്നത് വിപണിയെ നിലവിലെ സാഹചര്യത്തിൽ പ്രതികൂലമായി തന്നെ ബാധിക്കും. വിപണി താഴേക്ക് വീഴുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാനാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിന് വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇത്തരമൊരു തീരുമാനത്തിലേക്ക് ആർബിഐ എത്തിയിരിക്കുന്നത്.

എന്നാൽ ഇനി കാര്യമായ ലോക്ക്ഡൗണിലേക്ക് രാജ്യം പോകില്ല എന്നതിനാൽ തന്നെ ഇപ്പോൾ ആർബിഐ ധനലഭ്യത കുറച്ചാലും വിപണിയെ കാര്യമായി ബാധിക്കില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസം കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 2020 സെപ്റ്റംബറിൽ പ്രതിദിന കണക്ക് ഒരു ലക്ഷത്തിനടുത്ത് എത്തിയപ്പോൾ കഴിഞ്ഞ മാസം ഇത് പതിനായിരത്തിലേക്ക് താന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതാണ് ആശങ്കയ്ക്ക് കാരണം.

'കൊറോണ കേസ് വര്‍ധനവ് രണ്ടാം തരംഗത്തിന്റെ അപകട സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, കൂടുതല്‍ പ്രാദേശിക നിയന്ത്രണങ്ങളും ലോക്ഡൗണ്‍ പോലുള്ള കുറഞ്ഞ കര്‍ശന നിയന്ത്രണങ്ങളുടെ ഒഴിവാക്കലും (പ്രവര്‍ത്തനത്തില്‍) പ്രാരംഭ ഘട്ടത്തിലേതിനെക്കാള്‍ സാമ്പത്തിക ആഘാതത്തെ ലഘൂകരിക്കും,'' സാമ്പത്തിക വിദഗ്ധയായ രാധിക റാവു പറഞ്ഞു.

Read more about: rbi
English summary

RBI to delay liquidity normalization due to sudden increase in covid cases

RBI to delay liquidity normalization due to sudden increase in covid cases
Story first published: Friday, March 19, 2021, 20:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X