നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയം റിയല്‍ എസ്റ്റേറ്റ് മേഖലയോട്: പഠനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി, സ്ഥിര നിക്ഷേപങ്ങള്‍, സ്വര്‍ണം എന്നിവയിലെ നിക്ഷേപങ്ങളെക്കാള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആനറോക്ക് കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വ്വേ - H2 2019 പ്രകാരമുള്ള റിപ്പോര്‍ട്ടാണ് ഇത് ശരിവെക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും തിരഞ്ഞെടുത്തത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്. മറ്റു പല പ്രമുഖ മേഖലകളും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും ആദ്യ ചോയ്‌സായി തിരഞ്ഞെടുത്തത് റിയല്‍ എസ്‌റ്റേറ്റാണ്.

1

ഓഹരി വിപണി, എഫ്ഡി, സ്വര്‍ണം എന്നീ നിക്ഷേപങ്ങളെ പിന്തള്ളിയാണ് 59 ശതമാനവുമായി സര്‍വ്വേയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഒന്നാമതെത്തിയത്. ഒരു വര്‍ഷം മുമ്പ് സമാന രീതിയില്‍ സര്‍വ്വേ നടത്തിയപ്പോള്‍ 53 ശതമാനം ആളുകളാണ് അന്ന് റിയല്‍ എസ്റ്റേറ്റ് മേഖല തിരഞ്ഞെടുത്തത്. ക്രമാനുഗതമായ ഈ വര്‍ദ്ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂട്ടിയെന്നും ഇത് മികച്ചൊരു നിക്ഷേപ മാര്‍ഗമായി ആളുകള്‍ കണക്കാക്കുന്നുവെന്നതിന്റെയും തെളിവാണ്. മറ്റ് മിക്ക അസറ്റ് ക്ലാസുകളുടെയും അസ്ഥിരമായ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, റിയല്‍ എസ്‌റ്റേറ്റ് മിക്കവര്‍ക്കും ഒരു സുരക്ഷിത നിക്ഷേപ മേഖലയാണ്.

2

നിലവില്‍ മിക്ക നഗരങ്ങളിലും വസ്തുവില താഴ്ന്നിരിക്കുകയാണെന്നും അതിനാല്‍ സര്‍ക്കാര്‍ ഈ മേഖലയ്ക്ക് ഗുണകരമായ നടപടികള്‍ പ്രഖ്യാപിച്ചതോടെ നിക്ഷേപകരും വസ്തു വാങ്ങുന്നവരും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്ഥിരമായ വളര്‍ച്ച ഭാവിയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അനറോക്ക് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 45 ലക്ഷത്തിനും 90 ലക്ഷം രൂപയ്ക്കും ഇടയിലുള്ള ഇടത്തരം റേഞ്ച് ഭവന നിര്‍മ്മാണത്തിനാണ് മേഖലയില്‍ കൂടുതല്‍ ഡിമാന്‍ഡെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. പുതിയ ദശകത്തില്‍ മില്ലേനിയലുകളുടെ മുന്‍ഗണനകള്‍ പ്രോപ്പര്‍ട്ടി ബിസിനസ് ലാന്‍ഡ്‌സ്‌കേപ്പിനെ മാറ്റുകയാണെന്ന് ആനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു.

3

90 ലക്ഷം രൂപയ്ക്കുള്ളിലുള്ളതും ഇടത്തരം സെഗ്മന്റ് ഭവനങ്ങളാണ് മിക്കവരും തിരഞ്ഞെടുക്കുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 45-90 ലക്ഷം രൂപ വില വരുന്ന ഇടത്തരം സെഗമന്റ് പ്രോപ്പര്‍ട്ടികള്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഒന്നാമതെത്തി. 42 ശതമാനം പേരാണ് ഈ റേഞ്ചിലുള്ള വീടുകള്‍ക്ക് വോട്ടുചെയ്തത്. തൊട്ടുപുറകില്‍ 31 ശതമാനം പേര്‍ 45 ലക്ഷം രൂപയില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നതായി രേഖപ്പെടുത്തി. വീടു വാങ്ങാനുദ്ദേശിക്കുന്ന ആളുകള്‍ പങ്കെടുത്ത സര്‍വ്വേയില്‍ 67 ശതമാനം പേരും വ്യക്തിഗത ആവശ്യത്തിന് വേണ്ടിയാണ് വസ്തു വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളിലേക്ക് താമസം മാറാനാണ് മിക്കവരും ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary

നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് റിയല്‍ എസ്റ്റേറ്റ് മേഖല: ആനറോക്ക് സര്‍വ്വേ റിപ്പോര്‍ട്ട്‌

real estate sector becomes most preferred asset class investment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X