വിപണി മൂല്യത്തിൽ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്കാലത്തെയും വലിയ അവകാശ ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിനുള്ളിലെ ആർഐഎല്ലിന്റെ ആദ്യ അവകാശ ഓഹരി വിൽപ്പനയാണ് ഇന്നത്തേത്. റിലയൻസിനെ കടരഹിത കമ്പനിയാക്കുന്നതിന്റെ ഭാഗമാണ് ഈ അവകാശ ഓഹരി വിൽപ്പന. 2021 മാർച്ച് 31 നകം ഡെറ്റ് ഫ്രീ ആകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നാലാഴ്ചയ്ക്കുള്ളിൽ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ പ്ലാറ്റ്‌ഫോമിലെ ഓഹരി വിൽപ്പനയിലൂടെ 67,195 കോടി രൂപ നേടിയിരുന്നു.
ഓഹരി വിൽപ്പന
റിലയൻസ് ഇൻഡസ്ട്രീസ് അതിന്റെ മുഴുവൻ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ജിയോ പ്ലാറ്റ്‌ഫോമിലെ മൊത്തം 14.81 ശതമാനം ഓഹരികൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, ഫേസ്ബുക്ക് ഇങ്ക് എന്നിവയ്ക്ക് വിറ്റു. 9.99 ശതമാനം ഓഹരികൾ 43,574 കോടി രൂപയ്ക്ക് വിറ്റ ഫേസ്ബുക്ക് ഇടപാടാണ് ഇതിൽ ഏറ്റവും വലുത്. റിലയൻസ് അവകാശ ഓഹരി വിൽപ്പനയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇതാ:
ഓർത്തിരിക്കേണ്ട കാര്യങ്ങൾ
അവകാശ ഓഹരി വിൽപ്പനയ്ക്കുള്ള സബ്സ്ക്രിപ്ഷൻ ഇന്ന് തുറക്കും. അവസാന തീയതി 2020 ജൂൺ 3 നാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിൽപ്പനയിലൂടെ 53,125 കോടി രൂപയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 1,257 രൂപയാണ് വില. മെയ് 15 ന് 1,458.90 രൂപയായിരുന്നു റിലയൻസ് ഓഹരികളുടെ വില. ഇതനുസരിച്ച് 1,257 രൂപ വളരെ ആകർഷകമാണ്. 16 ശതമാനം കിഴിവാണ് വിലയിലുള്ളത്.
തുക നൽകേണ്ടത് എങ്ങനെ?
1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക. അതായത് നിലവില്‍ റിലന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. അപേക്ഷ സമയത്ത്, ഓഹരി ഉടമകൾ ഒരു ഓഹരിയ്ക്ക് 314.25 രൂപ (മുഖവില 2.50 + പ്രീമിയം 311.75 രൂപയും) നൽകിയാൽ മതിയാകും. ബാക്കി തുക 942.75 രൂപയും ഡയറക്ടർ ബോർഡ് നിർണ്ണയിക്കുന്ന ഒന്നോ അതിലധികമോ തവണകളിൽ അടയ്ക്കാം. ഇതനുസരിച്ച്, ബാക്കി 942.75 രൂപ അടയ്ക്കുന്നതിനുള്ള തീയതികളും നിർദ്ദേശിച്ചിട്ടുണ്ട്. അതായത് 2021 മെയ് മാസത്തിൽ 25 ശതമാനം; 628.50 രൂപ, ബാക്കി 50 ശതമാനം 2021 നവംബറിലും നൽകാം.
വിൽപ്പനയ്ക്ക് കാരണം
നിലവിലുള്ള ഓഹരി ഉടമകൾക്ക് അവകാശ ഓഹരി വിൽപ്പന നടത്താനുള്ള കാരണം, കമ്പനിയുടെ റീട്ടെയിൽ, ടെലികോം വിഭാഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ വർഷങ്ങളായുണ്ടായ കടം വീട്ടുകയും 2021 മാർച്ച് 31 നകം കമ്പനിയെ ഡെറ്റ് ഫ്രീ ആക്കുകയും ചെയ്യുക എന്നതാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1.04 ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണ പരിപാടി കമ്പനി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഫെയ്‌സ്ബുക്ക് നടത്തിയ നിക്ഷേപം ഇതിനകം 43,574 കോടി രൂപ നേടി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications