ലോകത്തിലെ ഏറ്റവും കരുത്തുറ്റ അഞ്ചാമത്തെ ബ്രാന്‍ഡ്, പുതിയ നേട്ടം സ്വന്തമാക്കി ജിയോ

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം രംഗത്തെ ഭീമനായ ജിയോയ്ക്ക് പുതിയ നേട്ടം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ അഞ്ചാമത്തെ ബ്രാന്‍ഡ് എന്ന നേട്ടമാണ് ജിയോ കൈപ്പിടിയിലാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് സ്‌ട്രെംഗ്ത്ത് ഇന്‍ഡെക്‌സ് സ്‌കോറായ 100ല്‍ 91.7 ആണ് ജിയോ നേടിയിരിക്കുന്നത്. മാത്രമല്ല എഎഎ-പ്ലസ് റേറ്റിംഗും റിലയന്‍സ് ജിയോയ്ക്കുണ്ട്.

വിപണിയില്‍ ജിയോയുടെ ആധിപത്യം ബ്രാന്‍ഡ് ഫിനാന്‍സിന്റെ മാര്‍ക്കറ്റ് റിസര്‍ച്ച് ഫലത്തോടെ തന്നെ വ്യക്തമായിരിക്കുകയാണ് എന്നാണ് കമ്പനിയുടെ പ്രതികരണം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലാണ് റിലയന്‍സ് ജിയോയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ ഈ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്ക് ഓപ്പറേറ്റേഴ്‌സ് ആയി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല 400 മില്യണ്‍ ഉപഭോക്താക്കളുമായി ലോകത്തെ തന്നെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായി മാറാനും ജിയോയ്ക്ക് സാധിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ അഞ്ചാമത്തെ ബ്രാന്‍ഡ്, പുതിയ നേട്ടം സ്വന്തമാക്കി ജിയോ

രാജ്യത്ത് ടെലികോം രംഗത്ത് ജിയോയുടെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പരീക്ഷണങ്ങളിലും കസ്റ്റമര്‍ സര്‍വ്വീസിലും പണത്തിന് മൂല്യം ഉറപ്പാക്കുന്നതിലും പദവിയിലും ആളുകള്‍ ശുപാര്‍ശ ചെയ്യുന്നതിലും എന്ന് വേണ്ട എല്ലാ മാനദണ്ഡങ്ങളിലും ജിയോയ്ക്ക് ഉയര്‍ന്ന സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. കാര്യമായ കുറവുകളൊന്നും ഈ രംഗത്ത് ജിയോയ്ക്ക് കണ്ടെത്താനായിട്ടില്ല. ലക്ഷക്കണക്കിന് ആളുകളിലേക്ക് 4ജി എത്തിച്ച് ടെലികോം രംഗത്ത് കൊടുങ്കാറ്റ് തന്നെയാണ് ജിയോ സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ടെലികോം രംഗത്ത് എതിരാളികളെ എല്ലാം പിന്നിലാക്കി അതിവേഗത്തിലാണ് ജിയോയുടെ വളര്‍ച്ച.

English summary

Reliance Jio becomes world's fifth powerful brand

Reliance Jio becomes world's fifth powerful brand
Story first published: Thursday, January 28, 2021, 22:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X