പ്രവാസികളുടെ പണം അയക്കല്‍ കുറയും; ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി, ലോക ബാങ്ക് മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊറോണ ലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പ്രവാസികള്‍ അയക്കുന്ന പണം വലിയ മുതല്‍കൂട്ടാണ്. എന്നാല്‍ പ്രവാസികളുടെ പണം അയക്കലില്‍ ഈ വര്‍ഷം കുറവുണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. ഒമ്പത് ശതമാനം കുറവാണ് ഈ വര്‍ഷം പ്രവാസി പണത്തിലുണ്ടാകുക. അടുത്ത വര്‍ഷം ഇനിയും കൂടിയേക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം ല ഭിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണം അയക്കല്‍ രാജ്യത്തിന് വലിയ മുതല്‍ കൂട്ടാണ്.

 
പ്രവാസികളുടെ പണം അയക്കല്‍ കുറയും; ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി, ലോക ബാങ്ക് മുന്നറിയിപ്പ്

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്നത്. ഇത്തവണ കുറവുണ്ടാകുമെങ്കിലും ആദ്യ സ്ഥാനത്ത് ഇന്ത്യ തന്നെ തുടരും. ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ തുടരും. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഘട്ടങ്ങളായി ഇളവ് നല്‍കി. ഇളവ് നല്‍കിയതിന് പിന്നാലെ പല രാജ്യങ്ങളിലും രോഗ വ്യാപനമുണ്ടായി എന്ന വിവരവും ആശങ്കപ്പെടുത്തിയിരുന്നു.

ഒട്ടേറെ കമ്പനികള്‍ പ്രതിസന്ധിയിലാണ്. വിപണി സജീവമല്ലാത്തതിനാല്‍ ഉപഭോഗം കുറവാണ്. സ്വാഭാവികമായും ഉല്‍പ്പാദനവും കുറഞ്ഞു. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. ഗള്‍ഫിലെ പല രാജ്യങ്ങളും കടുത്ത ചെലവ് ചുരുക്കല്‍ നടപ്പാക്കുകയാണ്. കമ്പനികള്‍ക്ക് ജോലിക്കാരെ പിരിച്ചുവിടുന്നതിന് ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുമതി നല്‍കികഴിഞ്ഞു. സൗദിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലിയിലേക്ക് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതെല്ലാം ഇന്ത്യയിലേക്കുള്ള പ്രവാസി പണം വരവിനെ ബാധിക്കുമെന്ന് വിലയിരുത്തുന്നു.

ഈ വര്‍ഷം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ വരവില്‍ 9 ശതമാനം കുറവാണ് സംഭവിക്കുക. അടുത്ത വര്‍ഷം 14 ശതമാനമായി ഉയരും. 2019ലെ പ്രവാസി പണത്തിന്റെ വരവ് അടിസ്ഥാനമാക്കിയാണ് ഈ കണക്ക് ലോകബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നവരുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായി. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് കുറവ് സംഭവിക്കുന്നത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ കുറയുകയും വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വര്‍ധിക്കുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാന്‍ ഇത് ഇടയാക്കി. മാത്രമല്ല, വിസാ നിയന്ത്രണങ്ങള്‍ കാരണം ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.

Read more about: world bank money
English summary

Remittances to India will drop in 2020 and Next year: World Bank, പ്രവാസികളുടെ പണം അയക്കല്‍ കുറയും; ഇന്ത്യയ്ക്ക് അടുത്ത പ്രതിസന്ധി, ലോക ബാങ്ക് മുന്നറിയിപ്പ്

Remittances to India will drop in 2020 and Next year: World Bank
Story first published: Saturday, October 31, 2020, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X